Image

പശുക്കളെ കടത്തിയെന്നാരോപിച്ച്‌ വാഹനം തടഞ്ഞ ഗോരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു

Published on 06 August, 2017
പശുക്കളെ കടത്തിയെന്നാരോപിച്ച്‌ വാഹനം തടഞ്ഞ ഗോരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു



പൂനെ : പശുക്കളെ കടത്തുന്നുവെന്നാരോപിച്ച്‌ വാഹനം തടഞ്ഞ ഗോരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു. ശനിയാഴ്‌ച്ച വൈകിട്ടോടെ അഹമ്മദ്‌ നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച്‌ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട്‌ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഗോരക്ഷകരെ അമ്പതോളം പേര്‍ വരുന്ന ജനക്കൂട്ടം കൈകാര്യം ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ ഗോരക്ഷകര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

പൊലീസിനൊപ്പമായിരുന്നു ഗോരക്ഷകര്‍ ടെമ്പോ തടഞ്ഞത്‌. വാഹനത്തിലുണ്ടായിരുന്ന 12 ഓളം വരുന്ന കന്നുകാലികളെ മാറ്റുകയും ചെയ്‌തു. താനും 11 ഗോരക്ഷകര്‍ അടങ്ങുന്ന സംഘവും പശുക്കളെ കടത്തുന്നോണ്ടോയെന്ന്‌ പരിശോധിക്കാന്‍ എത്തിയതാണെന്ന്‌ പരുക്കേറ്റവരില്‍ ഒരാളായ ശിവശങ്കര്‍ രാജേന്ദ്ര സ്വാമി പറഞ്ഞു.

 ടെമ്പോയുടെ ഉടമസ്ഥനായ വാഹിദ്‌ ഷെയ്‌ഖ്‌, രാജു ഫത്രുഭായ്‌ ഷെയ്‌ഖ്‌ എന്നിവരെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌തു. സംഭവത്തില്‍ വധശ്രമത്തിന്‌ പൊലീസ്‌ കേസെടുത്തു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക