Image

ഏവര്‍ക്കും ഹൃദയാരോഗ്യം: ഫോമായുടെ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് റാന്നിയില്‍

അനില്‍ കെ. പെണ്ണുക്കര Published on 06 August, 2017
ഏവര്‍ക്കും ഹൃദയാരോഗ്യം: ഫോമായുടെ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് റാന്നിയില്‍
റാന്നി: 'ഏവര്‍ക്കും ഹൃദയാരോഗ്യം ' എന്ന ലക്ഷ്യത്തോടെ ലോക ഹൃദയ ദിനത്തിന് മുന്നോടിയായി ഫോമാ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് റാന്നിയില്‍ സംഘടിപ്പിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെയും ഡോ: ചെറിയാന്‍ ഹാര്‍ട്ട് ഫൌണ്ടേഷന്റെയും സഹായത്തോടെ റാന്നി തോട്ടമന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത് .

ഹൃദയാരോഗ്യത്തെ കുറിച്ച് നടന്ന പഠനങ്ങള്‍ ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പകുതിയോളം ആളുകള്‍ക്കും ഹൃദ്രോഗം ബാധിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഹൃദ്രോഗം ഇന്ന് ഫലപ്രദമായി തടയാനാവും. ലളിതവും താങ്ങാനാവുന്നതുമായ ചികിത്സയും മുന്‍കരുതലും വഴി ഹൃദയത്തെ സംരക്ഷിക്കാന്‍ നമുക്കാവും. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അപകടങ്ങള്‍ തടഞ്ഞാല്‍ ഹൃദയത്തിനു പെട്ടെന്നു പ്രായമാവില്ല. രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യാമെന്നും ഇങ്ങനെ ഒരു ക്യാമ്പ് റാന്നിയില്‍ സംഘടിപ്പിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് റാന്നി എം എല്‍ എ രാജു അബ്രഹാം ക്യാമ്പ് ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഇത്തരം ക്യാമ്പുകള്‍ കേരളത്തിലെ ആദിവാസി മേഖലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ ഫോമാ പദ്ധതിയിടുന്നതായി ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു.

ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ ക്യാമ്പ് വന്‍ വിജയമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്.

ഇന്ത്യയിലെ ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെയാണ് മുന്നില്‍ . മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തില്‍ കുറവാണ്. ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയാണ്. 2020 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിയുമെന്ന് സമീപകാല പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കില്‍ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോക ഹൃദയാരോഗ്യ ദിനമായി (World Heart Day) ആചരിക്കുന്നു.

ഫോമാ ലോകഹൃദയാരോഗ്യദിനാചരണത്തിന്റെ ഭാഗമായാണ് ഈ ക്യാമ്പ് . ഈ ദിവസം സൌജന്യ ഹൃദയ പരിശോധന, വ്യായാമ പരിശീലനം, പ്രഭാഷണം, ശാസ്ത്രീയ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, കായികമത്സരങ്ങള്‍ ഭക്ഷ്യ ഉത്സവങ്ങള്‍ എന്നിവ ലോകത്തെമ്പാടും നടക്കുന്നു.

സൌജന്യ ഹൃദയ പരിശോധനയില്‍ രോഗം കണ്ടെത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനെ കുറിച്ച ഫോമാ ആലോചിച്ചു പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യ സംരക്ഷണ രംഗത്തു ഫോമാ മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു . ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിച്ചാല്‍ മാത്രമേ ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കൂ. അതിനായി നാം ശ്രദ്ധിക്കണം. ഫോമാ എന്നും ജീവകാരുണ്യ ആരോഗ്യ മേഖലയിലെ സഹായ ഹസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളില്‍ പൊതുവേ ഹൃദ്രോഗം കുറവാണെങ്കിലും പ്രമേഹവും കൊളസ്‌ട്രോളും ഉള്ള സ്ത്രീകളില്‍ വരുന്ന ഹൃദ്രോഗം സാധാരണ പുരുഷന്മാരില്‍ വരുന്നതിനേക്കാളും രൂക്ഷമാണെന്ന് ക്യാംപില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ഇതിനോടകം ആയിരക്കണക്കിന് ഹൃദ്രോഗികളെ ചികിത്സിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഡോ: ചെറിയാന്‍ ഹാര്‍ട്ട് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹായം ഫോമയ്ക്കു ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആതുര സേവന രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് ഡോ: ചെറിയാന്‍ ഹാര്‍ട്ട് ഫൌണ്ടേഷന്‍. ഈയൊരവസ്ഥയില്‍ ഹൃദയ പരിപാലനത്തിലൂടെ ശരീരത്തെ സംരക്ഷിക്കുക എന്ന സന്ദേശവും ഫോമാ ഉയര്‍ത്തിപ്പിടിക്കുന്നു .

ഫോമാ ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, തോട്ടമന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക