Image

തെറ്റായ പ്രചാരണങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കും: മുഖ്യമന്ത്രി

Published on 06 August, 2017
തെറ്റായ പ്രചാരണങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കും: മുഖ്യമന്ത്രി
കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ പ്രചാരണങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കും. 

കേരളത്തില്‍ അക്രമസാധ്യത നിലനില്‍ക്കുന്നില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേരളത്തില്‍ സമാധാനം നിലനില്‍ക്കാന്‍ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പരാമര്‍ശങ്ങളോടോ ദേശീയ തലത്തില്‍ കേരളത്തിലെ സംഭവ വികാസങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ചോ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ദിവസങ്ങള്‍ക്കു മുമ്പ് മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സമയം കണ്ടെത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊല ചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീടും പരിക്കേറ്റ ബിജെപിക്കാരെയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രി സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. 

രാഷ്ട്രീയ പ്രചരണമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം തെളിയിച്ചെന്നും കോടിയേരി പറഞ്ഞു. 

കേന്ദ്രമന്ത്രി സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകന്റെ തൊട്ടടുത്ത വീട്ടിലാണ് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ ചെമ്പഴന്തി എസ്എന്‍.കോളേജിലെ എസ്എഫ്‌ഐ നേതാവ് അജയുടെ 
വീട്. എന്നാല്‍, ആ വീട് സന്ദര്‍ശിക്കാന്‍ മന്ത്രി തയ്യാറായില്ല. 21 സിപിഎം പ്രവര്‍ത്തകരാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപിആര്‍.എസ്.എസ് സംഘം കൊലപ്പെടുത്തിയത്. ഇവരെ സന്ദര്‍ശിക്കാത്ത കേന്ദ്രമന്ത്രി രാഷ്ട്രീയ പക്ഷപാതമാണ് കാണിച്ചത്. കേന്ദ്രമന്ത്രി ബിജെപിക്കാരുടെ മാത്രം മന്ത്രിയെന്ന നിലപാട് ബിജെപിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. 

ഗുണ്ടാ ആക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവിന്റെ വീട് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ രക്തസാക്ഷികളെ മറന്നുവെന്ന് എം.ബി രാജേഷ് എം.പി. 
കേരളത്തിലെത്തുന്ന പാര്‍ട്ടി നേതാക്കളെ പൂമാലയും ബൊക്കയും നല്‍കിയാണ് സ്വീകരിക്കുകയെന്നും മറിച്ച് കല്ലേറിലൂടെയും പ്രതിഷേധത്തിലൂടെയുമല്ലായെന്നും ഇപ്പോള്‍ പ്രതിരോധ മന്ത്രിക്ക് മനസിലായിട്ടുണ്ടാവുമെന്നും രാജേഷ് ചൂണ്ടിക്കാട്ടുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക