Image

ദിലീപ് ഒരു നല്ല നടന്‍ പോലും അല്ല; ജി.സുധാകരന്‍

Published on 06 August, 2017
ദിലീപ് ഒരു നല്ല നടന്‍ പോലും അല്ല; ജി.സുധാകരന്‍

നടന്‍ ദിലീപിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. ദിലീപ് ഒരു നല്ല നടന്‍ പോലും അല്ലെന്ന് സുധാകരന്‍ പറഞ്ഞു.

നിലവാരമില്ലാത്തവയാണ് ദിലീപ് ചിത്രങ്ങള്‍. ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയല്ല. കലാമൂല്യമുള്ള സിനിമകളില്‍ ദിലീപ് അഭിനയിച്ചിട്ടില്ല. അതുകൊണ്ടാണ് കോടതിയിലേക്ക് കൊണ്ടുവരുമ്‌ബോള്‍ ദിലീപിന്റെ നേര്‍ക്ക് ആളുകള്‍ കൂകി വിളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ദിലീപിനെ വിമര്‍ശിച്ചത് കൂടാതെ മലയാളത്തിലെ പുതുമുഖ താരങ്ങള്‍ക്ക് നേരെയും അദ്ദേഹം പ്രതികരിച്ചു. ആദ്യ ചിത്രം കഴിയുമ്‌ബോഴേക്കും പലരും സ്വയം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക