Image

ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം

ബിന്ദു ടിജി Published on 06 August, 2017
ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം
ഫോമായുടെ പുത്തന്‍ സംരംഭ മായ 'ഫോമാ സ്റ്റുഡന്റസ് ഫോറം ഉത്ഘാടനം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാളസിലെ നവീന്‍ ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് മാനേജ് മെന്റ് ഇല്‍ വെച്ച് നടന്നു . ഇക്കഴിഞ്ഞ ജൂലൈ ഇരുപത്തി ഒന്‍പതാം തിയതി പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഫോമാ സതേണ്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ശ്രീ. ഹരി നമ്പൂതിരി ആദ്ധ്യക്ഷം വഹിച്ചു. ഡാളസ് മലയാളി അസോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ഫിലിപ്പ് ചാമത്തില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

ഫോമായും പുതു തലമുറയും തമ്മില്‍ ഗാഢമായ ഒരു ഐക്യം ഇവിടെ സ്ഥാപിക്കപ്പെടുകയാണ്. പുത്തന്‍ തലമുറയ്ക്ക് ഇതൊരു മുതല്‍ കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ശ്രീ. ഹരി നമ്പൂതിരി പ്രസ്താവിച്ചു. ഈ സ്റ്റുഡന്റ് ഫോറം ഫോമായുടെ ഒരു കന്നി സംരംഭമാണ്. വിദ്യാര്‍ത്ഥി ഫോറത്തിന്റെ ഉദ്ദ്യേശ്യവും ലക്ഷ്യവും വിവരിക്കുന്നതിനോടൊപ്പം തന്നെ ഫോമായുടെ പ്രവര്‍ത്തന നേട്ടങ്ങളും ഉദ്ദ്യശ്യ ലക്ഷ്യങ്ങളും അദ്ധ്യക്ഷന്‍ സദസ്സിന് വ്യക്തമാക്കി.

ഇത്തരം ഒരു സംരംഭത്തിന് തുടക്കമിട്ട ഫോമാ പ്രസിഡന്റ് ശ്രീ .ബെന്നി വാച്ചാച്ചിറ , സെക്രട്ടറി ശ്രീ . ജിബി തോമസ് , ജോയിന്റ് സെക്രട്ടറി ശ്രീ . വിനോദ് കോണ്ടൂര്‍ എന്നിവരുടെ കഠിന പ്രയത്‌നത്തെ ശ്രി. ഹരി അഭിനന്ദിച്ചു. അതിനോടൊപ്പം ഫോമായുടെ ഈ നല്ല തുടക്കത്തിന് എല്ലാവിധ പ്രോത്സാഹനവും നല്‍കിയ ഡാളസ് മലയാളി അസ്സോസിയേഷനോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി.

ഡോക്ടര്‍ . എം വി പിള്ള മുഖ്യ പ്രഭാഷണം നടത്തി. പൊതുപ്രവര്‍ത്തന മുഖ്യധാരയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫോമായുടെ ധീരമായ ഒരു ക്ഷണമാണ് ഈ സംരഭം. ഭാവിയില്‍ ഫോമാ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കാനിരിക്കുന്ന
ക്രിയാത്മക പദ്ധതികളുടെ ഒരു തുടക്കം മാത്രം. തങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ ഫോമായുടെ മഹത്തായ കര്‍മ്മ പരിപാടികളില്‍ പങ്കാളിയാകുവാന്‍ ഡോക്ടര്‍ എം വി പിള്ള വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.

ഡാളസ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ബിനോയ് സെബാസ്റ്റ്യന്‍, സെക്രട്ടറി ശ്രീ. സാമുവല്‍ മത്തായി, വിമന്‍സ് ഫോറം പ്രസിഡണ്ട് മേഴ്‌സി സാമുവല്‍, ഒക്കലഹോമ മലയാളി അസ്സോസിയേഷന്‍ വൈസ് പ്രസിഡണ്ട് ശ്രീ. സാം ജോണ്‍ , വിമന്‍സ് ഫോറം പ്രസിഡണ്ട് ഷെര്‍ളി ജോണ്‍ , സിനിമാതാരം സുചിത്ര മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഒക്കലഹോമ മലയാളി അസ്സോസിയേഷന്‍ വൈസ് പ്രസിഡണ്ട് ശ്രീ. സാം ജോണ്‍ ഫോമാ സ്റ്റുഡന്റ് ഫോറം ലോഗോ അനാച്ഛാദനം ചെയ്തു,

തുടര്‍ന്നു നടന്ന പ്രത്യേക ചടങ്ങില്‍ ഫോമാ നേതൃത്വം ഫോറം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് ഔദ്യോഗികമായി ഭരണം ഏല്‍പ്പിച്ചു. ഡാളസ് മലയാളി അസ്സോസിയേഷന്‍ പ്രസിഡണ്ട് ശ്രീ. ബിനോയ് സെബാസ്റ്റ്യന്‍ ഫോമാ സ്റ്റുഡന്റ് ഫോറം ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു 

ഫോമാ സ്റ്റുഡന്റ് ഫോറം ഭാരവാഹികള്‍ :

പ്രസിഡണ്ട് : ശ്രീ. രോഹിത് മേനോന്‍
വൈസ് പ്രസിഡണ്ട്: ശ്രീ റാം മുരളി
സെക്രട്ടറി : അശ്വിന്‍ ശ്രീ റാം
ട്രഷറര്‍ : ടോണി കാപ്പന്‍
പബ്ലിക് റിലേഷന്‍സ് : സുധിര്‍ നായര്‍
സ്റ്റുഡന്റ് റിലേഷന്‍സ്: അരുണ്‍ നായര്‍
അലുമിനി റിലേഷന്‍സ്: ജിതിന്‍ ഫിലിപ്പ്
യൂണിവേഴ്‌സിറ്റി റിലേഷന്‍സ്: റിതേഷ് കെ.പി
മീഡിയ ആന്‍ഡ് പ്രൊമോഷന്‍സ് : പ്രൈസണ്‍ ബഞ്ചമിന്‍
ഇവന്റ്‌സ് മാനേജ്‌മെന്റ് : ജെയ്‌സണ്‍ ജേക്കബ് , സ്വാതി പള്ളിപ്പറമ്പില്‍
കരിയര്‍ ആന്‍ഡ് അക്കാദമിക് അഡവൈസിങ്ങ് : ഗ്രേഷ്യസ് ജോര്‍ജ്ജ്

കൂടാതെ ഈ സംരഭത്തിന് നേതൃത്വം കൊടുത്ത ഫോമാ നേതൃത്വത്തിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് ശ്രീ. ബിനോയ് നന്ദി പറഞ്ഞു

സ്റ്റുഡന്റ് ഫോറം പ്രസിഡണ്ട് ശ്രീ. രോഹിത് മേനോന്‍ നടത്തിയ പ്രഭാഷണത്തില്‍ ഫോമായുമൊത്തു നിന്ന് സ്റ്റുഡന്റ് ഫോറം ശക്തമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു . വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് നല്‍കുക , മലയാളികളായ ഇന്റ്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മിഗ്രേഷന്‍ സഹായങ്ങളും ഉപദേശങ്ങളും നല്‍കുക , കേരളത്തില്‍ നിന്നും അമേരിക്കയില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വ്യക്തിപരവും പഠനപരവുമായ സഹായങ്ങള്‍ നല്‍കുക
ഇതാണ് ഇപ്പോള്‍ ഫോറം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ . 

ദേശീയ തലത്തില്‍ സ്റ്റുഡന്റ് ഫോറം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഫോമാ ദേശീയ നേതൃത്വത്തിനും സതേണ്‍ നേതൃത്വത്തിനും ശ്രീ. രോഹിത് നന്ദി പറഞ്ഞു.
ഫോറം വൈസ് പ്രസിഡണ്ട് ശ്രീറാം മുരളി സ്വാഗതവും സെക്രട്ടറി അശ്വിന്‍ ശ്രീറാം നന്ദിയും പറഞ്ഞു.

ഡാളസ് ഇല്‍ ഫോമാ സ്റ്റുഡന്റ് ഫോറത്തിന് തുടക്കം കുറിക്കാന്‍ സഹായിച്ച ഡാളസ് മലയാളി ആസോസിയേഷന് ഫോമാ പ്രത്യേകം കൃതജ്ഞത അര്‍പ്പിച്ചു. കൂടാതെ ശ്രീ . ബിജു കോസ്‌മോസ്, സണ്ണി മാളിയേക്കല്‍, ഈ സമ്മേളനത്തിന് ഉടനീളം ചുക്കാന്‍ പിടിച്ച ഡാളസ് മലയാളി അസോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ഫിലിപ്പ് ചാമത്തില്‍ എന്നിവരുടെ സേവനത്തിനും ഫോമാ കടപ്പാട് അറിയിച്ചു.

അമേരിക്കയിലെ മലയാളി സംഘടനാ തലത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി ഫോറം രൂപീകരിക്കപ്പെട്ടതില്‍ സദസ്സ് ഒന്നടങ്കം ഫോമായെ അനുമോദിച്ച് മുഴുവന്‍ സഹകരണവും വാഗ്ദാനം ചെയ്തു.
ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം ഫോമാ സ്റ്റുഡന്റസ് ഫോറം: മികച്ച ലക്ഷ്യങ്ങളുള്ള പുത്തന്‍ സംരംഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക