Image

'എന്റെ വരവ്‌ ചിലരുടെ ഉറക്കം കെടുത്തുന്നു'; മഅദനി

Published on 06 August, 2017
'എന്റെ വരവ്‌ ചിലരുടെ ഉറക്കം കെടുത്തുന്നു'; മഅദനി

കടുത്ത മനുഷ്യാവകാശ ലംഘനമാണ്‌ തനിക്കെതിരെ നടക്കുന്നതെന്ന്‌ അബ്ദുള്‍ നാസര്‍ മഅദനി. തന്റെ അവസാന നിദ്ര അന്‍വാര്‍ശേരിയുടെ മണ്ണിലായിരിക്കണമെന്നാണ്‌ ആഗ്രഹം. അതിനായി ഭരണകൂടത്തോട്‌ അപേക്ഷിക്കുകയാണ്‌. കേരളത്തിലേക്കുളള തന്റെ വരവ്‌ ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്‌. ഇവരാണ്‌ തന്റെ സ്വാതന്ത്ര്യം തടയാന്‍ ശ്രമിക്കുന്നതെന്നും കൊല്ലത്ത്‌ അന്‍വാര്‍ശേരിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ മഅദനി പറഞ്ഞു.


ഇന്നലെ രാത്രി പത്തരയോടെ അന്‍വാര്‍ശേരിയിലെത്തിയ മഅദനിയെ ദഫ്‌ മുട്ടോടെയാണ്‌ കുട്ടികള്‍ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ കുട്ടികള്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ബുധനാഴ്‌ച വൈകിട്ട്‌ മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മഅദനി തലശേരിയിലേക്ക്‌ പോകും. ശനിയാഴ്‌ചയാണ്‌ കൊല്ലത്ത്‌ വിവാഹസല്‍ക്കാര ചടങ്ങുകള്‍ നടക്കുന്നത്‌. മഅദനി ബംഗ്‌ളൂരുവിലേക്ക്‌ തിരിക്കുന്ന 19 വരെ കനത്തസുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക