Image

ബൈക്ക്‌ അപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട്‌ സ്വദേശി ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ആംബുലന്‍സില്‍ മരിച്ചു

Published on 06 August, 2017
  ബൈക്ക്‌ അപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട്‌ സ്വദേശി  ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ആംബുലന്‍സില്‍ മരിച്ചു



കൊല്ലം: കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ സ്വദേശി ആംബുലന്‍സില്‍ മരിച്ചു. തിരുനല്‍വേലി സ്വദേശി മുരുകനാണ്‌ മരിച്ചത്‌. ഇന്നലെ രാത്രി 11 മണിയോടെ മുരുകനും സുഹൃത്തും സഞ്ചരിച്ച ബൈക്ക്‌ കൊല്ലം ചാത്തനൂരിനടുത്ത്‌ വെച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു. 

രണ്ട്‌ ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മുരുകനെ കൊട്ടിയൂരിലെ സ്വകാര്യ ആശുപത്രി കിംസിലെത്തിച്ചു. ഏറെ നേരം റോഡില്‍ പരിക്കേറ്റ്‌ റോഡില്‍ കിടക്കുകയായിരുന്ന ഇവരെ നാട്ടുകാരാണ്‌ ആംബുലന്‍സ്‌ വിളിച്ച്‌ ആശുപത്രയില്‍ എത്തിച്ചത്‌.
എന്നാല്‍ ഇവിടെ വെന്റിലേറ്റര്‍ ഇല്ലെന്നതിനാല്‍ കൊല്ലംമെഡിസിറ്റിയിലേക്ക്‌മാറ്റുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. 

എന്നാല്‍ ചികിത്സ നല്‍കാന്‍ മെഡിക്കല്‍ സിറ്റി അധികൃതര്‍ തയാറായില്ല. രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന്‌ കാണിച്ചായിരുന്നു ചികിത്സിക്കാന്‍ വിസമ്മതിച്ചത്‌. വെന്റിലേറ്ററെങ്കിലും ഏര്‍പ്പാടക്കണമെന്ന്‌ മുരുകനെ ആശുപത്രിയിലെത്തിച്ചവര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അതിനും ആശുപത്രി അധികൃതര്‍ തയാറായില്ല. മുരുകന്റെ തലയ്‌ക്ക്‌ ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്‌ എന്ന്‌ ആംബുലന്‍സിലെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും തിരിഞ്ഞ്‌ നോക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നും ആംബുലന്‍സ്‌ ഡ്രൈവര്‍ പറയുന്നു. രണ്ട്‌ മണിക്കൂറോളം ആശുപത്രിക്ക്‌ മുന്നില്‍ കാത്തിരുന്നെങ്കിലും ചികിത്സ ലഭിച്ചില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക