Image

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ ഹൈക്കോടതി നീക്കി

Published on 07 August, 2017
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ ഹൈക്കോടതി നീക്കി
കൊച്ചി : ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം എസ്‌ ശ്രീശാന്തിനു ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക്‌ കേരള ഹൈക്കോടതി നീക്കി. 

ബിസിസിഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്നു ചൂണ്ടികാട്ടിയാണു ശ്രീശാന്ത്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി.

ഹൈക്കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ ശ്രീശാന്ത്‌ ഫേസ്‌ബുക്കില്‍ പ്രതികരിച്ചു. 2013 ഐപിഎല്ലില്‍ വാതുവെപ്പ്‌ സംഘങ്ങളുമായി ചേര്‍ന്ന്‌ ഒത്തുകളിച്ചെന്ന്‌ ആരോപിച്ച്‌ ഡല്‍ഹി പൊലീസാണ്‌ രാജസ്ഥാന്‍ റോയല്‍സ്‌ താരമായിരുന്ന ശ്രീശാന്തിനെ അറസ്റ്റ്‌ ചെയ്‌തത്‌. 

പിന്നീട്‌ കുറ്റങ്ങള്‍ക്ക്‌ തെളിവില്ലെന്ന്‌ കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക