Image

ചികില്‍സ നിഷേധിച്ച ആശുപത്രിക്കെതിരെ കര്‍ശന നടപടി: മന്ത്രി ശൈലജ

Published on 07 August, 2017
ചികില്‍സ നിഷേധിച്ച ആശുപത്രിക്കെതിരെ കര്‍ശന നടപടി: മന്ത്രി ശൈലജ


തിരുവനന്തപുരം:വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക്‌  ചികില്‍സ നല്‍കാന്‍ വിസമ്മതിച്ച സ്വകാര്യ ആശുപത്രിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിക്കേറ്റ്‌ ആശുപത്രിയിലെത്തിച്ചയാളെ ആരാണ്‌ കൊണ്ടുവന്നത്‌ എന്നുപോലും നോക്കാതെ ചികില്‍സ നല്‍കണമെന്നാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

 സമാനമായ നിയമമാണ്‌ കേരള നിയമസഭയും പാസാക്കിയിട്ടുള്ളത്‌. ഇത്‌ രണ്ടും ആശുപത്രി ലംഘിച്ചിരിക്കയാണ്‌. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തുന്നുണ്ട്‌.

അപകടമരണങ്ങളില്‍ ആദ്യത്തെ ഒരുമണിക്കൂര്‍ നിര്‍ണായകമാണ്‌. പരിക്കേറ്റയാളുടെ കൂടാതെ രക്തനഷ്ടം ഒഴിവാക്കാനും സാധിച്ചാല്‍ മിക്കവാറും കേസുകളിലും ജീവന്‍ രക്ഷിക്കാനാകും. അതിനായി ട്രോമാകെയര്‍ പദ്ധതി വിപുലീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്‌. 

അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സ്‌ സൌകര്യങ്ങളും വിപുലപെടുത്തുമെന്നും മന്ത്രി പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക