Image

ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 07 August, 2017
ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തി
റാന്നി: രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക നേതാക്കള്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ സജീവ പങ്കാളിത്തത്തോടെ ഫോമാ കേരള കണ്‍വന്‍ഷന്‍ വിജയകരമായി നടത്തിയതിന്റെ തൊട്ടു പിന്നാലെ തങ്ങളുടെ വാഗ്ദാന പാലനമായി പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ പത്തുലക്ഷം രൂപയുടെ ജീവകാരുണ്യ സഹായം വിതരണം ചെയ്തതായിരുന്നു കേരളകണ്‍വന്‍ഷന്റെ ഏറ്റവും വലിയ ജനപക്ഷ നിറവെങ്കില്‍ റാന്നിയിലെ മെഡിക്കല്‍ ക്യാമ്പും ഒട്ടും വേറിട്ടു നിന്നില്ല.

ഫോമായും പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയും കൈ കോര്‍ത്ത് നടത്തിയ ഹൃദയ പരിശോധന ക്യാമ്പിന് റാന്നി, തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആണ് വേദിയൊരുക്കിയത്. ക്യാമ്പിന് മുന്നോടിയായി നടന്ന പൊതു സമ്മേളനം സ്ഥലം എം.എല്‍.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

""ഇത് കേവലം ഒരു മെഡിക്കല്‍ ക്യാമ്പ് മാത്രമല്ല. സേവന മുഖമാണ്. ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നപ്പോള്‍ കേരളത്തിന്റെ ജനകീയ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നേതാക്കള്‍ ഇങ്ങനെ ഫോമായുമായി സഹകരിക്കാനുള്ള കാരണം അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ മനസ് ഈ സംഘടനയോടൊപ്പമുള്ളതുകൊണ്ടാണ്. അമേരിക്കയിലാണെങ്കിലും നാടിന്റെ കാര്യങ്ങള്‍ക്ക് ഏറ്റവും ശ്രദ്ധ നല്‍കുന്നുവെന്നതാണ് ഫോമായുടെ പ്രത്യേകത. നാടിനോട് ഇത്രയും കൂറ് പുലര്‍ത്തി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മുടങ്ങാതെ ജന്മനാടുമായി പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുന്ന ഫോമായുടെ നേതാക്കളെയും അംഗ സംഘടനകളെയും അംഗങ്ങളെയും ഹൃദയപൂര്‍വം അനുമോദിക്കുന്നു...'' രാജു ഏബ്രഹാം എം.എല്‍,എ ആശംസിച്ചു.

അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളികളെയും ഹൃദയം കൊണ്ട് ഒരുമിപ്പിക്കുന്ന സംഘടനയാണ് ഫോമായെന്നും ഈ ക്യാമ്പില്‍ ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്ക് ഓപറേഷന്‍ വേണ്ടിവന്നാല്‍ ഫോമാ അതിനുള്ള ചിലവ് വഹിക്കുമെന്നും ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ വ്യക്തമാക്കി. നന്മയുടെ നീരുറവ ഹൃദയത്തില്‍ കാത്തു സൂക്ഷിക്കുന്ന ഫോമായുടെ പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ അധ്യക്ഷത വഹിച്ച തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി കെ.എ ചെറിയാന്‍ അച്ചന്‍ ശ്ലാഘിച്ചു.

വയോധികരും മധ്യവയസ്കരുമുള്‍പ്പെടെ ഇരുനൂറിലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പരുമല സെന്റ് ഗ്രിഗോറിേയോസ് കാര്‍ഡിയോ-വാസ്കുലര്‍ സെന്ററിലെ ക്ലിനിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സജി ഫിലിപ്പ്, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. കെ.ജി സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഫോമായുടെ ഈ വലിയ ചികിത്സാ ദൗത്യം ഏറെപ്പേരുടെ കണ്ണീരൊപ്പാന്‍ പ്രാപ്തമാണെന്നും കേരളത്തിന്റെ സാമൂഹിക സ്ഥിതിയോടും കേരള ജനതയുടെ ആരോഗ്യത്തെക്കുറിച്ചും ജാഗ്രതയോടെ നോക്കിക്കാണുന്ന ഫോമായുടെ നിസ്തുല നേതൃത്വമാണ് ഈ ക്യാമ്പ് ക്രമീകരിക്കത്തക്കവണ്ണം നമ്മെ സഹായിച്ചതെന്നും സ്വാഗതമാശംസിച്ച യൂഹാനോന്‍ ജോണ്‍ അച്ചന്‍ പറഞ്ഞു.

യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസും, ഡോ. സജി ഫിലിപ്പും ആശംസകള്‍ നേര്‍ന്നു. ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ് നന്ദി പറഞ്ഞു.
ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തിഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തിഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തിഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തിഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തിഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക