Image

നടിയുടെ പേര് കൊടുത്ത വിമന്‍ ഇന്‍ കളക്ടീവിന് എതിരേയും കേസ് ; അന്വേഷണം നടത്തുന്നത് ഡിജിപിയുടെ ഹൈടെക് സെല്‍

Published on 07 August, 2017
നടിയുടെ പേര് കൊടുത്ത വിമന്‍ ഇന്‍ കളക്ടീവിന് എതിരേയും കേസ് ; അന്വേഷണം നടത്തുന്നത് ഡിജിപിയുടെ ഹൈടെക് സെല്‍

നടിയുടെ പേര് പുറത്തു പറഞ്ഞ കേസില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവും കുടുങ്ങി. പരാതി കിട്ടിയതോടെ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. പൊലീസ് ആസ്ഥാനത്തുള്ള ഹൈടെക് സെല്ലിനാണ് പരാതി കൈമാറിയത്. പ്രാഥമിക അന്വേഷണത്തില്‍ പരാതി കഴമ്ബുള്ളതാണെന്ന് ഹൈടെക് സെല്‍ കണ്ടെത്തി. അതിനിടെ വിമന്‍ ഇന്‍ കളക്ടീവിന്റെ എഫ് ബി പേജില്‍ നിന്ന് നടിയുടെ പേര് മാറ്റുകയും ചെയ്തു.

അജു വര്‍ഗ്ഗീസ് കേസിലെ ഹൈക്കോടതി പരമാര്‍ശമാണ് മഞ്ജുവിന്റെ സംഘടനയ്ക്ക് വിനയായത്. മാപ്പു പറഞ്ഞുവെന്നതു കൊണ്ട് ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. നടി മാപ്പുകൊടുത്താലും തെറ്റ് തെറ്റു തന്നെയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഹൈക്കോടതി നിലപാട് എടുത്തു. ഇതോടെയാണ് പായിച്ചിറ നവാസ് ഡിജിപിക്ക് പരാതി നല്‍കിയത്. തൊട്ട് പിന്നാലെ എഫ് ബി പേജില്‍ നിന്ന് പേര് മാറ്റുകയും ചെയ്തു. പായിച്ചിറ നവാസിന്റെ പരാതിയില്‍ ആര്‍ക്കെതിരെ കേസ് എടുക്കണമെന്നതില്‍ പൊലീസ് ആദ്യം വ്യക്തത വരുത്തും. പ്രസ്തുത എഫ് ബി പേജ് ഉപയോഗിക്കുന്ന ഐപി അഡ്രസ് കണ്ടെത്തും. ഈ ഐപി ഉപയോഗിച്ച ആളെയാകും പ്രതിയാക്കുക. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്നത് രജിസ്‌റ്റേര്‍ഡ് സംഘടനയല്ല. അതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ നടിയുടെ പേര് വന്ന എഫ് ബി പേജിന്റെ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാകും നടത്തുക. ഈ സാഹചര്യത്തിലാണ് ഹൈടെക് സെല്ലിന് പരാതി കൈമാറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക