Image

ഒന്പതാമത് മുട്ടുചിറ സംഗമം സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ സെപ്റ്റംബര്‍ രണ്ടിന്

Published on 07 August, 2017
ഒന്പതാമത് മുട്ടുചിറ സംഗമം സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ സെപ്റ്റംബര്‍ രണ്ടിന്
ലണ്ടന്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ ധന്യമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓരോ വര്‍ഷവും യുകെയുടെ വ്യത്യസ്തയിടങ്ങളില്‍ വച്ചു നടത്തപ്പെടുന്ന മുട്ടുചിറ സംഗമം ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ സിറിള്‍ മാഞ്ഞൂരാന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുക. രാവിലെ പത്തിന് റവ. ഫാ. വര്‍ഗീസ് നടയ്ക്കലിന്റെയും റവ. ഫാ. ബെന്നി മരങ്ങോലിയുടെയും വി. കുര്‍ബാനയോടു കൂടി കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കും. 

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളത്തില്‍ വച്ചു വിശിഷ്ടാതിഥികളും മാതാപിതാക്കളും ചേര്‍ന്നു തിരി തെളിയിക്കുന്നതോടു കൂടി ഒന്പതാമത് മുട്ടുചിറ സംഗമത്തിന്റെ ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികളും നോട്ടിഹാം ബോയ്‌സിന്റെ ഗാനമേളയും കൂട്ടായ്മയ്ക്ക് മിഴിവേകും. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കുട്ടികളെ സംഗമവേദിയില്‍ വച്ചു ആദരിക്കുന്നതായിരിക്കും. ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കായുള്ള താമസസൗകര്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു.

യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നൂറോളം കുടുംബങ്ങളില്‍പ്പെട്ട തങ്ങളുടെ ചിരകാല സുഹൃത്തുക്കളെയും സഹപാഠികളെയും നാട്ടുകാരെയും നേരില്‍ കാണുവാനും പരിചയം പുതുക്കുവാനുമുള്ള അസുലഭ അവസരത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിറിള്‍ മാഞ്ഞൂരാന്‍ 07958675140

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക