Image

കാസര്‍ഗോഡ് ഉത്സവ് 2017 ഒക്ടോബര്‍ 6ന് അബ്ബാസിയ ഇന്റര്‍ഗ്രേറ്റഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

Published on 07 August, 2017
കാസര്‍ഗോഡ് ഉത്സവ് 2017 ഒക്ടോബര്‍ 6ന് അബ്ബാസിയ ഇന്റര്‍ഗ്രേറ്റഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് അസോസിയേഷന്‍ (കെഇഎ) സംഘടിപ്പിക്കുന്ന കാസര്‍ഗോഡ് ഉത്സവ് 2017 ഒക്ടോബര്‍ ആറിനു രാവിലെ പത്തു മുതല്‍ അബ്ബാസിയ ഇന്റര്‍ഗ്രേറ്റഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ കെഇഎ യോഗം തീരുമാനിച്ചു. 

പ്രശസ്ത സിനിമ പിന്നണി ഗായകരായ അന്‍വര്‍ സാദാത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവരുടെ നേതൃത്വതിലുള്ള ഗാനമേള , പ്രശസ്ത നര്‍ത്തകി ദീപ സന്തോഷ് മംഗളൂര്‍ ഒരുക്കുന്ന ഭരതനാട്യം എന്നിവയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കൂടാതെ ഒപ്പന , തിരുവാതിര, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറും, 

രാവിലെ 10നു ധപൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പുരുഷന്‍മാര്‍ക്കാണ് പായസ മത്സരം, കുട്ടികള്‍ക്ക് കളറിംഗ് മത്സരം, സ്ത്രീകള്‍ക്ക് മൈലാഞ്ചി മത്സരം തുടങ്ങിയവ നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലി, ചെണ്ടമേളം തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകും. 

എന്‍ഡോസള്‍ഫന്‍ ദുരിതബാധിതര്‍ക്കായി നമുക്കും കൈകോര്‍ക്കാം, നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണം എന്നീ പദ്ധതികള്‍ക്ക് ശേഷമാണ് കെഇഎ പുതിയ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗം പ്രസിഡന്റിന് അനില്‍ കല്ലാറിന്റെ അധ്യക്ഷതയില്‍ രക്ഷാധികാരി സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചാരിറ്റി കൂപ്പണ്‍ പ്രകാശനം മലബാര്‍ ഗോള്‍ഡ് കുവൈറ്റ് ഹെഡ് അഫ്‌സല്‍ ഖാന്‍ നിര്‍വഹിച്ചു. 

സലാം കളനാട്, രാമകൃഷ്ണന്‍ എന്നിവര്‍ വിവിധ പ്രോജക്ടുകളുടെ വിശദീകരണം നല്‍കി, ഹമീദ് മധൂര്‍, മുഹമ്മദ് ആറങ്ങാടി, അഷ്‌റഫ് തൃക്കരിപ്പൂര്‍, നാസര്‍ ചുള്ളിക്കര, സമദ് കൊട്ടോടി, നളിനാക്ഷന്‍, നാസര്‍ പി.എ, സുദന്‍ ആവിക്കര, നൗഷാദ് തിടില്‍, യൂണിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 99609730 എന്ന നന്പറില്‍ ബന്ധപ്പെടുക. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക