Image

നര്‍മ്മദ നിരാഹാരസമരം; മേധ പട്‌കറെ അറസ്റ്റ്‌ ചെയ്‌തു

Published on 07 August, 2017
നര്‍മ്മദ നിരാഹാരസമരം; മേധ പട്‌കറെ അറസ്റ്റ്‌ ചെയ്‌തു

ബഡ്‌വാനി: നര്‍മ്മദാ തീരത്തെ ജനങ്ങള്‍ വീടും കൃഷിയിടവുമുപേക്ഷിച്ച്‌ മാറണം എന്ന മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ ഉത്തരവിനെതിരെ നിരാഹാരം അനുഷ്‌ഠിക്കുന്ന നര്‍മ്മദ സമരനായിക മേധാ പട്‌കറെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ 12 ദിവസമായി മേധാ പട്‌കര്‍ നിരാഹാര സമരം അനുഷ്‌ഠിച്ചു വരികയായിരുന്നു.

ജൂലൈ 27നാണ്‌ മേധാ പട്‌കര്‍ ബഡ്‌വാനിയിലെ രാജ്‌ഘട്ടില്‍ മേധാ പട്‌കര്‍ നിരാഹാര സമരം ആരംഭിച്ചത്‌. കോര്‍പ്പറേറ്റുകള്‍ക്കെതിരെ മരണം വരെ സമരം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ മേധ പട്‌കര്‍ സമരം ആരംഭിച്ചത്‌.

നര്‍മ്മദ തീരത്തു നിന്ന്‌ ജനങ്ങളെ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച കേന്ദ്രങ്ങളുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ലായിരുന്നു. ഇതിനെതിരെ മേധ പ്രതിഷേധിച്ചിരുന്നു. നര്‍മ്മദ തീരത്ത്‌ നിന്ന്‌ ഒഴിഞ്ഞ പോവാത്തവരെ ബലം പ്രയോഗിപ്പിച്ച്‌ ഒഴിപ്പിക്കാമെന്ന്‌ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക