Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകള്‍ക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു

സുമോദ് നെല്ലിക്കാല Published on 08 August, 2017
ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകള്‍ക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു
ഫിലാഡല്‍ഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പ്രെത്യേക വടം വലി മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ മൂന്നിന് സീറോ മലബാര്‍ (608 വെല്‍ഷ് റോഡ് 19115 ) ഗ്രൗണ്ടില്‍ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഒരു ടീമില്‍ 7 അംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. വനിതാ ടീമുകള്‍ക്ക് റെസ്‌ട്രേഷന്‍ ഫീ സൗജന്യം ആയിരിക്കും. ഒന്നും രണ്ടും സമ്മാന തുകകള്‍ ഷാജി മിറ്റത്താനി, ടി ജെ തോംസണ്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് . പരിപാടിയുടെ വിജയത്തിനായി ദിലീപ് ജോര്‍ജ്, ലിനോ സ്കറിയ, ജോസഫ് തോമസ്, മോഡി ജേക്കബ്, സെബാസ്റ്റ്യന്‍, എംസി സേവിയര്‍ എന്നിവരുടെ നേതൃത്ത്യത്തില്‍ വിപുലമായ കമ്മിറ്റി പ്രെവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പുരുഷന്‍ മാര്‍ക്കും പ്രേത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 500 ഡോളറും രണ്ടാം സമ്മാനമായി 250 ഡോളറും മറ്റു ആകര്‍ഷക സമ്മാനങ്ങളും നല്‍കുമെന്ന് ഓണാഘോഷ ചെയര്‍ മാന്‍ രാജന്‍ സാമുവേല്‍ അറിയിച്ചു.

56 ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രെഹിക്കുന്ന ടീമുകള്‍ ഓഗസ്റ്റ് 15 നു മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് കോ ഓര്‍ഡിനേറ്റര്‍ വിന്‍സെന്‍റ്റ് ഇമ്മാനുവേല്‍ അറിയിച്ചു. ഒന്നാം സമ്മാനമായി 750 ഡോളറും രണ്ടാം സമ്മാനമായി 500 ഡോളറും മറ്റു ആകര്‍ഷക സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

അടുക്കള തോട്ട മത്സരത്തിനുള്ള രെജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയതായി കോ ഓര്‍ഡിനേറ്റര്‍ മോഡി ജേക്കബ് അറിയിച്ചു. .

മത്സരങ്ങളില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. റോണി വര്‍ഗീസ് (ചെയര്‍ മാന്‍) 2672439229 . സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി) 2673228527 . റ്റി ജെ തോംസണ്‍ (ട്രസ്റ്റി) 2154292442.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകള്‍ക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു
ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകള്‍ക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു
ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകള്‍ക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു
ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകള്‍ക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു
ട്രൈസ്റ്റേറ്റ് കേരളാ ഫോറം വനിതകള്‍ക്കായി വടം വലി മത്സരം സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക