Image

വെണ്‍മണി സംഗമം ഓഗസ്റ്റ് 26-നു ശനിയാഴ്ച ക്വീന്‍സില്‍

ഷോളി കുമ്പിളുവേലി Published on 08 August, 2017
വെണ്‍മണി സംഗമം ഓഗസ്റ്റ് 26-നു ശനിയാഴ്ച ക്വീന്‍സില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വെണ്‍മണി (ആലപ്പുഴ ജില്ല) നിവാസികളുടെ കൂട്ടായ്മയായ "വെണ്‍മണി അസോസിയേഷന്റെ' ഇക്കൊല്ലത്തെ സ്‌നേഹസംഗമം ഓഗസ്റ്റ് 26-നു ശനിയാഴ്ച ക്വീന്‍സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ചു നടത്തും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വെണ്‍മണി സംഗമത്തിലേക്ക് എല്ലാ അഭ്യുദയകാംക്ഷികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കലാ-കായിക വിനോദങ്ങളും, സാംസ്കാരിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികളേയും സഹപാഠികളേയും പഴയ സുഹൃത്തുക്കളേയുമൊക്കെ കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഈ സംഗമം ഉപയോഗപ്പെടുത്തണമെന്നു വെണ്‍മണി അസോസിയേഷന്‍ പ്രസിഡന്റ് റവ. ഫാ. നൈനാന്‍ ടി. ഈശോ, സെക്രട്ടറി ഏബ്രഹാം തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ദാനിയേല്‍ (516 248 6990), ജോളി കുര്യന്‍ (914 262 8997), ഫിലിപ്പ് സന്തോഷ് (515 775 1768), മത്തായി ഏബ്രഹാം (718 347 0191), സാം കുര്യന്‍ (914 262 8997), സന്തോഷ് ഫിലിപ്പ് (718 810 6074).

Address: Santoor Restaurent, 257 -05 Union Tpke, Queens, NY 11004
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക