Image

പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്ത മേയറെ തിരിച്ചുവിളിക്കാന്‍ ഒപ്പുശേഖരണം;ഓസ്റ്റിനില്‍ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു

പി.പി.ചെറിയാന്‍ Published on 05 March, 2012
പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്ത മേയറെ തിരിച്ചുവിളിക്കാന്‍ ഒപ്പുശേഖരണം;ഓസ്റ്റിനില്‍ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു
പാറ്റണ്‍ വില്ലേജ്(ടെക്‌സസ്): സ്വകാര്യ ആവശ്യങ്ങള്‍ക്ക് പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്ത മേയറെ തിരിച്ചു വിളിക്കുന്നതിന് ക്ഷുഭിതരായ നഗരവാസികള്‍ ഒപ്പുശേഖരണം ആരംഭിച്ചു. മാര്‍ച്ച് നാലിന് ഞായറാഴ്ച സിറ്റി പാര്‍ക്കില്‍ ഒത്തുചേര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

മേയര്‍ പമേല മുനോസ്, മുന്‍ സിറ്റി സെക്രട്ടറി, കോടതി ക്ലാര്‍ക്ക് സര്‍വ്വീസിലുള്ള നാലു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പത്തു വിവിധ വകുപ്പുകളിലായാണ് പോലീസ് കേസ്സ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ 6 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്ന പമേല തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് മേയറെ തിരിച്ചുവിളിക്കുന്നതിനുള്ള ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കുന്നത്.

പൊതുമുതല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് യാതൊരു സാഹചര്യത്തിലും അംഗീകരിക്കുവാനാകില്ല- മേയറെ തിരിച്ചുവിളിക്കുന്നതിനുള്ള നിവേദനത്തില്‍ ഒപ്പു നല്‍കിയ നഗരവാസി ഡാര്‍ക്കസ് വിറ്റ് വര്‍ത്ത് പറഞ്ഞു.

ഓസ്റ്റിനില്‍ ആവേശകരമായ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു.

ഓസ്റ്റിന്‍ :ചുവപ്പും, പച്ചയും, മഞ്ഞയും, കലര്‍ന്ന വിവിധ വണ്ണത്തിലും, വലുപ്പത്തിലും നിര്‍മ്മിച്ച പട്ടങ്ങള്‍ തെളിഞ്ഞ നീലാകാശത്തെ തഴുകി ഒഴുകി എത്തിയ ദൃശ്യം ഓസ്റ്റിന്‍ സില്‍ക്കര്‍ പാര്‍ക്കില്‍ തടിച്ചുകൂടിയിരുന്ന നൂറുകണക്കിന് കാണികള്‍ക്ക് ആസ്വാദ്യകരമായ വിരുന്നൊരുക്കി.

മാര്‍ച്ച് 4, ഞായറാഴ്ച തുടര്‍ച്ചയായി 84-ാം വര്‍ഷവും സംഘടിപ്പിക്കപ്പെട്ട പട്ടം പറത്തല്‍ മത്സരം അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവങ്ങളില്‍ ഒന്നാണ്.

നാഷണല്‍ എക്‌സ്‌ചേയ്ഞ്ച് ക്ലബ് ആണ് പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചത്.
 
നിരാലംബരായ കുട്ടികളുടെ സംരക്ഷണത്തിന് ധനസമാഹരണം നടത്തുക എന്നതാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം.
^v
പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്ത മേയറെ തിരിച്ചുവിളിക്കാന്‍ ഒപ്പുശേഖരണം;ഓസ്റ്റിനില്‍ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു
പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്ത മേയറെ തിരിച്ചുവിളിക്കാന്‍ ഒപ്പുശേഖരണം;ഓസ്റ്റിനില്‍ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു
പട്ടം പറത്തല്‍ മത്സരം
പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്ത മേയറെ തിരിച്ചുവിളിക്കാന്‍ ഒപ്പുശേഖരണം;ഓസ്റ്റിനില്‍ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു
പട്ടം പറത്തല്‍ മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക