Image

ഹോളോകോസ്റ്റ് ഉണ്ടായിട്ടില്ലെന്നു പ്രചരിപ്പിച്ച സൂന്‍ഡല്‍ അന്തരിച്ചു

Published on 08 August, 2017
ഹോളോകോസ്റ്റ് ഉണ്ടായിട്ടില്ലെന്നു പ്രചരിപ്പിച്ച സൂന്‍ഡല്‍ അന്തരിച്ചു

ബര്‍ലിന്‍: രണ്ടാം ലോകയുദ്ധ കാലത്ത് ആറു മില്യന്‍ യഹൂദരെ നാസി ജര്‍മനി കൊന്നൊടുക്കിയ ഹോളോകോസ്റ്റ് സംഭവം ഉണ്ടായിട്ടേയില്ലെന്നു പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്ന ഏണ്‍സ്റ്റ് സൂന്‍ഡല്‍ അന്തരിച്ചു. 78 വയസായിരുന്നു. ജര്‍മനിയിലെ ബാഡ് വില്‍ബാഡിലായിരുന്നു അന്ത്യം.

വംശീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. കാനഡയില്‍ താമസിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് അവിടെനിന്നു സ്വദേശമായ ജര്‍മനിയിലേക്കു നാടുകടത്തുകയായിരുന്നു. 2005ലായിരുന്നു നാടുകടത്തല്‍. ശിക്ഷ വിധിക്കപ്പെട്ടത് 2007ലും.

2010 ല്‍ സൂന്‍ഡല്‍ ജയില്‍ മോചിതനായി. വിധിക്കപ്പെട്ട ശിക്ഷയെക്കാള്‍ കൂടുതല്‍ കാലം വിചാരണ തടവുകാരനായി കഴിഞ്ഞ സാഹചര്യത്തിലായിരുന്നു മോചനം. ഹിറ്റ്‌ലറെ സമാധാനത്തിന്റെ പുരുഷന്‍ എന്നു വിശേഷിപ്പിച്ച് ' The Hitler We Loved and Why എന്ന പുസ്തകവും ഇദേഹം രചിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക