Image

കൃപാഭിഷേക ശുശ്രൂഷകളുമായി ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ യുകെയില്‍

Published on 08 August, 2017
കൃപാഭിഷേക ശുശ്രൂഷകളുമായി ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ യുകെയില്‍
ലണ്ടന്‍: പ്രശസ്ത വചന പ്രഘോഷകനായ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ കൃപാഭിഷേക ധ്യാന ശുശ്രൂഷകള്‍ നയിക്കുന്നു. ഓഗസ്റ്റ് 25 മുതല്‍ 29വരെ ലണ്ടന്‍, മാഞ്ചസ്റ്റര്‍ , നോട്ടിംഗ്ഹാം, ഡാര്‍ബി എന്നീ സ്ഥലങ്ങളിലാണ് ശുശ്രൂഷകള്‍ നടത്തപ്പെടുക. ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണ ശൈലിയിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്താനുഭവത്തിലേക്കു നയിച്ച ഫാ.ദാനിയേല്‍, തിരുവനന്തപുരം സീറോ മലങ്കര അതിരൂപത വൈദികനും, മാര്‍ ഈവാനിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമാണ്. ഫാ. ദാനിയേല്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മല്‍ മിനിസ്ട്രീസ്, സഭയിലെ നവസുവിശേഷവല്‍കരണ ശുശ്രൂഷയില്‍ സജീവമാണ്.

ലണ്ടനിലെ ഡാഗനമിലുള്ള സെന്റ് ആന്‍സ് ( മാര്‍ ഇവാനിയോസ് സെന്റര്‍) ദേവാലയത്തില്‍ ഓഗസ്റ്റ് 25,26 തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 25ന് വൈകിട്ട് 6 മുതല്‍ 10 വരെയും, 26നു രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയുമാണ് ശുശ്രൂഷകള്‍. 26ന് കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

ഓഗസ്റ്റ് 27 ഞായറാഴ്ച മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ വൈകിട്ട് 7വരെയും, നോട്ടിംഗ്ഹാമില്‍ ബുള്‍വെല്‍ ഔര്‍ ലേഡീ ദേവാലയത്തില്‍ ഓഗസ്റ്റ് 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ വൈകിട്ട് 7.30 വരെയും ഡാര്‍ബി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ 29 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയുമാണ് കൃപാഭിഷേക ശുശ്രൂഷകള്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്നത്. വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, സൗഖ്യ വിടുതല്‍ ശുശ്രൂഷകള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ എല്ലാ സ്ഥലങ്ങളിലും കൃപാഭിഷേക ശുശ്രൂഷയുടെ ഭാഗമാകും.

റിപ്പോര്‍ട്ട്: ജെ.എസ്. ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക