Image

ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡ് ശനിയാഴച; തനുശ്രീ ദത്ത, മഹിമ ചൗധരി ഗ്രാന്‍ഡ് മാര്‍ഷല്‍മാര്‍

Published on 08 August, 2017
ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡ് ശനിയാഴച; തനുശ്രീ ദത്ത, മഹിമ ചൗധരി ഗ്രാന്‍ഡ് മാര്‍ഷല്‍മാര്‍
ന്യു യോര്‍ക്ക്: ഈ ശനിയാഴ്ച (ഓഗസ്റ്റ് 12) രണ്ടു മണി മുതല്‍ ന്യു യോര്‍ക്ക് നഗരത്തിലെ ക്വീന്‍സില്‍ ഹില്‍ സൈഡ് അവന്യുവില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യാ ഡേ പരേഡിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായഫ്‌ളോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

അസോസിയേഷന്‍ ഭാരവാഹികള്‍ ക്വീന്‍സിലെ സന്തൂര്‍ ഹോട്ടലില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി.

ബോള്‍വുഡ് നടിമാരായ തനുശ്രീ ദത്ത, മഹിമ ചൗധരി എന്നിവര്‍ ഗ്രാന്‍ഡ് മാര്‍ഷല്‍മാരായി നയിക്കുന്ന പരേഡ് 263-ം സ്റ്റ്രീറ്റില്‍ നിന്നാരംഭിച്ച് 236-ം സ്ട്രീറ്റില്‍ അവസാനിക്കും. തുടര്‍ന്ന് പടവന്‍-ഫെല്ലര്‍ ഫീല്‍ഡ് ഒന്നില്‍ നാലു മണി മുതല്‍ 8 വരെ സാംസ്‌കാരിക മേള. ഗനങ്ങള്‍, ന്രുത്തങ്ങള്‍, മറ്റു കലാപരിപാടികള്‍ എന്നിവ മേളയെ ആകര്‍ഷകമാക്കും. ബൂത്തുകള്‍, റൈഡുകള്‍, ഡീ.ജെ. ഭക്ഷണശാലകള്‍ തുടങ്ങിയവ തയ്യാറാക്കിയിരിക്കുന്നു.

കുറഞ്ഞത് 5000-ല്‍ പരം ഇന്ത്യാക്കാര്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. അതില്‍ നല്ലൊരു പങ്ക് മലയാളികളായിരിക്കും. മലയാളികള്‍ക്ക് ഇത്രയധികം പ്രാധാന്യം ലഭിക്കുന്ന പരേഡ് മറ്റൊരിടത്തുമില്ല. അതിനാല്‍ കഴിയുന്നത്ര മലയാളികള്‍ പങ്കെടുക്കണമെന്നു ഭാരവാഹികളായ മലയാളികള്‍ അഭ്യര്‍ഥിച്ചു.

മര്‍ച്ചന്റ് അസോസിയേഷന്റെ ഭാരവാഹികളായ കൃപാല്‍ സിംഗ് (ചെയര്‍മാന്‍), സുഭാഷ് കപാഡിയ (പ്രസിഡന്റ്), വി എം ചാക്കോ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കോശി ഉമ്മന്‍ (പരേഡ് കമ്മിറ്റി ചെയര്‍മാന്‍), ഹേമന്ത് ഷാ (പ്രോഗ്രാം മാനേജര്‍), ജോസഫ്തോമസ് (റെജി വലിയകാലാ), ജോര്‍ജ് പറമ്പില്‍, മാത്യു തോമസ്, സഞ്ചോയ് അഗസ്റ്റിന്‍, ജെയ്‌സണ്‍ ജോസഫ്, നേതുത്വം നല്‍കുന്നത് .
ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡ് ശനിയാഴച; തനുശ്രീ ദത്ത, മഹിമ ചൗധരി ഗ്രാന്‍ഡ് മാര്‍ഷല്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക