Image

'സാമൂഹിക അസമത്വം സ്വാതന്ത്യ ഇന്ത്യയില്‍' നവയുഗം വായനവേദി സെമിനാര്‍ ആഗസ്റ്റ് 17 ന് ...

Published on 09 August, 2017
'സാമൂഹിക അസമത്വം സ്വാതന്ത്യ ഇന്ത്യയില്‍' നവയുഗം വായനവേദി സെമിനാര്‍ ആഗസ്റ്റ് 17 ന് ...
ദമ്മാം: ഇന്ത്യയുടെ ബഹുമുഖസംസ്‌ക്കാരവും, മതേതരത്വവും, ജനാധിപത്യവും, നാനാത്വത്തില്‍ ഏകത്വവും ഏറെ വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലെയ്ക്ക് വെളിച്ചം വീശുന്നതിനായി,  ഇന്ത്യയുടെ 71 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നവയുഗം സാംസ്‌കാരികവേദിയുടെ വായനവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നു.

'സാമൂഹിക അസമത്വം സ്വാതന്ത്യ ഇന്ത്യയില്‍'  എന്നതാണ് സെമിനാറിന്റെ വിഷയം.
2017 ആഗസ്റ്റ് 17 വ്യാഴാഴ്ച വൈകിട്ട് 7.00 മണിയ്ക്ക് ദമ്മാം അല്‍ അബീര്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സെമിനാര്‍  നടത്തുന്നത്.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ സെമിനാറിലേയ്ക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി, നവയുഗം കേന്ദ്ര വായനവേദി കണ്‍വീനര്‍ മുനീര്‍ഖാന്‍, അറിയിച്ചു.


'സാമൂഹിക അസമത്വം സ്വാതന്ത്യ ഇന്ത്യയില്‍' നവയുഗം വായനവേദി സെമിനാര്‍ ആഗസ്റ്റ് 17 ന് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക