Image

യുവതിയെ ആക്രമിച്ച കേസ്‌; ബിജെപി നേതാവിന്‍റെ മകന്‍ പൊലീസില്‍ കീഴടങ്ങി

Published on 09 August, 2017
യുവതിയെ ആക്രമിച്ച കേസ്‌; ബിജെപി നേതാവിന്‍റെ മകന്‍ പൊലീസില്‍ കീഴടങ്ങി


ചണ്ഡിഗഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ ഹരിയാന ബിജെപി നേതാവിന്റെ മകന്‍ വികാസ്‌ ബരാല കീഴടങ്ങി. ഇന്ന്‌ പതിനൊന്നുമണിയോട്‌ കൂടിയാണ്‌ ഇയാള്‍ സ്റ്റേഷനിലെത്തി പൊലീസിന്‌ പിടികൊടുത്തത്‌. ഇന്ന്‌ പകല്‍ പതിനൊന്ന്‌ മണിയ്‌ക്കുള്ളില്‍ വികാസ്‌ ബരാല സ്റ്റേഷനിലെത്തണമെന്ന്‌ പൊലീസ്‌ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

നോട്ടീസിനെക്കുറിച്ച്‌ അറിഞ്ഞ ഉടന്‍ വികാസ്‌ ചണ്ഡിഗഡിലേക്ക്‌ പുറപ്പെടുകയായിരുന്നു എന്ന്‌ ബിജെപി നേതാവ്‌ സുഭാഷ്‌ ബരാല പറഞ്ഞു. അന്വേഷണവുമായി വികാസ്‌ ബരേല പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്‌ച്ച പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത വികാസ്‌ ബരാലയും സുഹൃത്ത്‌ ആഷിഷും ജാമ്യത്തില്‍ പുറത്തു പോയിരുന്നു.

രാത്രി വീ്‌ട്ടിലേക്ക്‌ മടങ്ങുന്ന തന്നെ വികാസ്‌ ബരേലയും സുഹൃത്ത്‌ ആഷിഷ്‌ ബരേലയും പിന്തുടര്‍ന്നെത്തി തട്ടികൊണ്ടു പോകാനും ആക്രമിക്കാനു ശ്രമിച്ചുവെന്ന്‌ പരാതിക്കാരി പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇവരുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ വൈറലായിരുന്നു.


മദ്യപിച്ച്‌ വാഹനമോടിക്കുക, സ്റ്റാക്കിങ്ങ്‌ എന്നീ വകുപ്പുകള്‍ ചേര്‍ത്ത്‌ പൊലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതുകൊണ്ട്‌ അറസ്റ്റ്‌ ചെയ്‌ത്‌ നിമിഷങ്ങള്‍ക്കകം പ്രതികള്‍ക്ക്‌ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ യുവതി വിശദമായ മൊഴി നല്‍കിയിട്ടും തട്ടികൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതിനെ തുടര്‍ന്ന്‌ പൊലീസിന്‌ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക