Image

ഫൊക്കാനാ ബിസിനസ് സെമിനാറിന്റെ ചെയര്‍മാന്‍ ആയി ഡോ. ഫിലിപ്പ് ജോര്‍ജിനെ നിയമിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 August, 2017
ഫൊക്കാനാ ബിസിനസ് സെമിനാറിന്റെ ചെയര്‍മാന്‍ ആയി ഡോ. ഫിലിപ്പ് ജോര്‍ജിനെ നിയമിച്ചു
ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ബിസിനസ് സെമിനാറിന്റെ ചെയര്‍മാന്‍ ആയി ഡോ. ഫിലിപ്പ് ജോര്‍ജിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റടക്കം വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിക്കുന്നു. . ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളില്‍ ഡോ. ഫിലിപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്‍റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ബിസിനസ് മാനേജര്‍ ആയും പ്രവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെനേര്‍വി ഫൌണ്ടേഷന്‍റെ സി. ഇ. ഒ. ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തമാണ് റെനേര്‍വി വൈറ്റമിന്‍സ്. ഹെല്‍ത്ത് റിസേര്‍ചിന് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചു സയന്‍സിനുള്ള നോബല്‍ െ്രെപസിന് അദ്ദേഹത്തിന്റെ പേരും 2013 ല്‍ പരിഗണനക്ക് നല്‍കിയിരുന്നു. കേരള രാഷ്ട്രീയത്തിലെ ജനതാദള്‍ പാര്‍ട്ടിയുടെ നിറസാന്നിദ്ധ്യവുമായിരുന്നു ഡോ. ഫിലിപ്പ് ജോര്‍ജ് ഇന്നും ജനതാദളിന്റെ സജീവ പ്രവര്‍ത്തകനാണ്.

രണ്ടു പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലെ, പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്കരിക രംഗങ്ങളില്‍ നേതൃസ്ഥാനത്ത് ജ്വലിച്ചുനില്‍ക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഡോ. ഫിലിപ്പ് ജോര്‍ജിന് ഫിലാഡല്‍ഫിയായിലെ ബിസിനസ് സെമിനാര്‍ ചരിത്ര താളുകളില്‍ സ്ഥാനം പിടിക്കുന്ന ഒന്നാക്കാന്‍ കാഴിയുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍,വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് ടെറന്‍സണ്‍ തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡല്‍ഫിയ കണ്‍വന്‍ഷനില്‍ നടക്കുന്ന ബിസിനസ് സെമിനാര്‍ കേരളത്തിലെയും അമേരിക്കയിലെയും ബിസിനസ് കാരെ ഒരേ കുടക്കിഴില്‍ എത്തിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഡോ. ഫിലിപ്പ് ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക