Image

ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം തെഹ്‌റാനില്‍ ഇറക്കി

Published on 09 August, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം തെഹ്‌റാനില്‍ ഇറക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എ.ഐ 120 നമ്പര്‍ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇറക്കി.

പൈലറ്റിന്റെ ഇരിപ്പിടത്തിന് മുന്നിലുള്ള ജാലകത്തില്‍ ശക്തമായ ശബ്ദമുണ്ടാവുകയായിരുന്നു. വിമാനത്തിനുള്ളില്‍ ചൂട് ക്രമീകരിക്കുന്ന സംവിധാനത്തിലെ തകരാറാണ് ശബ്ദമുണ്ടാവാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് 249 യാത്രക്കാരുമായി പറന്ന വിമാനം നിലത്തിറക്കിയത്.

യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കാന്‍ മുംബൈയില്‍നിന്ന് എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം തെഹ്‌റാനിലേക്ക് പുറപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക