Image

സംഘര്‍ഷത്തിന്‌ അയവില്ല; ഡോക്ലാമില്‍ ഇന്ത്യയും ചൈനയും മുഖാമുഖം

Published on 10 August, 2017
സംഘര്‍ഷത്തിന്‌ അയവില്ല; ഡോക്ലാമില്‍  ഇന്ത്യയും ചൈനയും മുഖാമുഖം


സംഘര്‍ഷത്തിന്‌ അയവില്ല,  അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ്‌ സൈന്യവും മുഖാമുഖം. ഇന്ത്യയ്‌ക്കും ഭൂട്ടാനും ചൈനയ്‌ക്കും അതിര്‍ത്തിയുള്ള ഡോക്ലാമിലെ െ്രെടജംഗ്‌ഷനിലാണ്‌ സൈന്യങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത്‌.

 പ്രദേശത്ത്‌ ചൈന സൈനികശേഷി വര്‍ധിപ്പിക്കുകയാണ്‌. പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (പിഎല്‍എ) 80 ടെന്റുകള്‍ നിര്‍മ്മിച്ച്‌ 800 സൈനികരെ വരെ വിന്യസിച്ച്‌ കഴിഞ്ഞു. ഡോക്ലാ പോസ്റ്റിന്‌ വടക്കുവശത്താണ്‌ ചൈനയുടെ കോപ്പുകൂട്ടല്‍.

ചൈനയുടെ കടന്നുകയറ്റം വര്‍ധിച്ചതോടെ പ്രദേശത്ത്‌ 30 ടെന്റുകളിലായി 350 സൈനികരെ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്‌. ചൈനീസ്‌ സൈന്യത്തിന്റെ ഒരു ഇന്‍ഫന്‍്‌ട്രി ബറ്റാലിയന്‍ പൂര്‍ണമായും ഇല്ലെങ്കിലും മുന്നൂറോളം സൈനികര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മുഖാമുഖം നില്‍ക്കുന്നുണ്ട്‌.

ചൈനയെ പ്രതിരോധിച്ച്‌ സിക്കിം അതിര്‍ത്തിയിലുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സൈനിക വിന്യാസത്തില്‍ ചൈന മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ജൂണില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ ഡോങ്‌ലാങ്‌ പ്രദേശത്തേക്ക്‌ കടന്നെന്നും അവിടെ നടന്നുവന്നിരുന്ന റോഡ്‌ നിര്‍മ്മാണം തടഞ്ഞെന്നും ചൈന ആരോപിച്ചിരുന്നു.

ഇന്ത്യയും ഭൂട്ടാനും ഈ പ്രദേശത്തെ ഡോക്ലാം എന്നാണ്‌ വിളിക്കുന്നത്‌. ഹിമാലയത്തിലെ കൊച്ചു രാജ്യമായ ഭൂട്ടാന്റെ അധീനതയിലുള്ള പ്രദേശമാണ്‌ ഡോക്ലാം. എന്നാല്‍ ഇവിടെ സ്വന്തം വരിതിയിലാക്കാനാണ്‌ ചൈനയുടെ ശ്രമം. പ്രദേശത്തിന്‌ വേണ്ടിയുള്ള ഭൂട്ടാന്റെ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക