Image

ബിസിനസ്‌ മുഴുവന്‍ മകന്‍ കൈയടക്കി: റെയ്‌മണ്ട്‌സ്‌ സ്ഥാപകന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം

Published on 10 August, 2017
ബിസിനസ്‌ മുഴുവന്‍  മകന്‍ കൈയടക്കി: റെയ്‌മണ്ട്‌സ്‌ സ്ഥാപകന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം

മുംബൈ: റെയ്‌മണ്ട്‌സ്‌ ലിമിറ്റഡ്‌ എന്ന വന്‍ വസ്‌ത്ര ബ്രാന്‍ഡ്‌ പടുത്തുയര്‍ത്തിയ ഡോ. വിജയ്‌പത്‌ സിംഘാനിയെ ഒരുപക്ഷേ ആരും തന്നെ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്‌. തന്റെ സാമ്പത്തിക സ്‌ത്രോതസ്സുകളെല്ലാം മകന്‍ കൈയ്യടക്കിയപ്പോള്‍ സിംഘാനിയ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നു പോയി.

മകന്‍ ഗൗതമാണ്‌ തന്നെ ഈ നിലയില്‍ എത്തിച്ചതെന്നാണ്‌ സിംഘാനിയ പറയുന്നത്‌. ബിസിനസ്‌ മുഴുവന്‍ കൈയടക്കിയ മകന്‍ തന്നെ പരിഗണിക്കുന്നു പോലുമില്ലെന്ന്‌ സിംഘാനിയ പറഞ്ഞു. സിംഘാനിയ ഇന്ന്‌ തെക്കന്‍ മുംബൈയിലെ വാടക വീട്ടിലാണ്‌ താമസം.

 സമ്പന്നരുടെ വാസകേന്ദ്രമായ മലബാര്‍ ഹില്‍സിലെ 36 നിലയുള്ള ജെ.കെ ഹൗസിലുള്ള ഫ്‌ലാറ്റിന്‌ അവകാശം ഉന്നയിച്ച്‌ ബോംബെ ഹൈക്കോടതിയില്‍ അദ്ദേഹം കേസ്‌ കൊടുത്തതോടെയാണ്‌ സിംഘാനിയയുടെ ഇപ്പോഴത്തെ അവസ്ഥ പൊതുശ്രദ്ധയില്‍ വരുന്നത്‌.

കമ്പനിയിലെ ആയിരം കോടിയുടെ തന്റെ ഓഹരികള്‍ മുഴുവന്‍ മകന്‌ നല്‍കിയ സിംഘാനിയയെ മകന്‍ കൈയൊഴിയുകയായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയാണ്‌. ആകെയുണ്ടായിരുന്ന കാറും അവരെടുത്തുകൊണ്ടുപോയി. സിംഘാനിയയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി റെയ്‌മണ്ട്‌സിന്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക