Image

സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി അമേരിക്കയില്‍

കെ.ജെ.ജോണ്‍. Published on 10 August, 2017
സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി അമേരിക്കയില്‍
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, ഫാമിലി കൌണ്‍സിലറും, സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ 2017 ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 25 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബസമാധാനസന്ദേശം നല്‍കുന്നു.

""കരുണയും, കരുതലും, കാവലുമായി ജീവിച്ച്, വിശ്വാസവും വിശുദ്ധിയും, വിശ്വസ്തതയും നിലനിര്‍ത്തി, ഇരുളിന്‍റെ ഒരു പൊട്ടുപോലുമില്ലാതെ ജീവിക്കുവാനും, പരസ്പരം ആത്മാര്‍ത്ഥമായി ആദരിക്കുവാനും, പുറത്തൊരാകാശമുള്ളതുപോലെ നമ്മുടെ ഉള്ളിലും ഒരാകാശാമുണ്ടെന്ന തിരിച്ചറിവോടെ വളര്‍ന്ന് ആന്തരിക യൗവ്വനം നിലനിര്‍ത്തുവാനും, അങ്ങനെ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്‍റെ അടയാളമായി ജീവിക്കാന്‍ കഴിയുന്ന ജീവിതസ്പര്‍ശിയായ കുടുംബസന്ദേശങ്ങളും, മുപ്പത്തിയാറു വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച്, പ്രായോഗിക ജീവിത പാഠങ്ങളാക്കി നല്‍കുന്ന സണ്ണി സ്റ്റീഫന്‍റെ വചന ശുശ്രൂഷകള്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് പ്രകാശത്തിന്‍റെ പാഠങ്ങളാണെന്ന്'' വേള്‍ഡ് പീസ് മിഷന്‍റെ ഇന്‍റര്‍നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ഡാളസ്, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, സിയാറ്റില്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുള്ള ദേവാലയങ്ങളിലാണ് വചനശുശ്രൂഷകള്‍ നടക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിന് സൌകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ഫാ. ജോണ്‍ തോമസ് : 516 996 4887
റവ. ഫാ. റൂബന്‍ ജെ താന്നിക്കല്‍ : 267 616 2951
റവ. ഫാ. അജി തോമസ് : 206 349 6976
റെനി ഈപ്പന്‍ : 214 769 1349
സണ്ണി ജോര്‍ജ്ജ് : 646 522 1729
പ്രകാശ് : 832 744 0271
ജോജി ജോസ് : 214 606 7852
പയസ് : 630 788 2015
സണ്ണി സ്റ്റീഫന്‍ :+91 944 715 4999
world peace mission ( US ) : 516 787 9801
email: worldpeacemissioncouncil@gmail.com
www.worldpeacemission.net
Join WhatsApp News
True Christan 2017-08-10 10:14:11
സമാദന  സന്ദേശം  വിളംബേണ്ട  ഇവിടെ അല്ല. Afganistan, Somaliya, North Korea,Siriya  അവിടെ ഒക്കെ  അല്ലേ?

Johny 2017-08-10 11:03:22
വല്ലതും തടയണമെങ്കിൽ അമേരിക്ക യൂറോപ്പ് ഓസ്ട്രേലിയ ന്യൂ സിഅലാൻഡ് കൂടാതെ മലയാളികളുള്ള ഗൾഫ് രാജ്യങ്ങളിൽ ഒക്കെ പോയി വചനം അറിയിക്കണം. അത് കൊണ്ടാണ് എല്ലാ ആസ്സാമിമാരും ബൈബിൾ തൊഴിലാളികളും ഇങ്ങോട്ടു വച്ച് പിടിക്കുന്നത്. അവർക്കു കുട പിടിക്കാൻ ഇവിടെ കുറെ ആളുകൾ ഉണ്ടല്ലോ. ആശ്വാസം
Oru Fan 2017-08-10 12:27:25

ജോലി ചെയ്യുവാന്‍ ആക്കം ഉണ്ടായിരുന്ന കാലം ജോലിക്ക് പോകാതെ വീട്ടു പണി ,ചിക്കന്‍ വറുത്തത് , തുണി അലക്കു , ജോണി വാക്കര്‍ , 2 + ജോലി ചെയ്യുന്ന ഭാര്യ വീട്ടില്‍ ഉള്ളപോള്‍ ചീട്ടുകളി ഒക്കെ ആയി സുഖിച്ചു നടന്ന പല അച്ചായന്മാരും ഇപ്പോള്‍ വീട്ടു തടങ്കലില്‍ ആണ്.

ഇത്തരം പരിപാടികള്‍ ഉള്ളപോള്‍ മാത്രമേ കൂട് തുറന്നു വിടുകയുള്ളു .

അതാണ് ഇവന്മാരുടെ ചാകരയും. യോഹന്നാന്‍ കോടികള്‍ വാരി കൂട്ടി, അയാളെ ചുമന്നു നടന്നവര്‍ ഇളിബ്യര്‍ ആയി .

കൂടാതെ വരുന്നു ഒരു പൂഞ്ഞാര്‍ കാണ്ടാ മ്ര്‍ഗം. ഇയടെ കൂടെ ഇളിച്ചു നടന്നാല്‍ ഏതോ സുവിള്‍ നിന്നും ചാടിയത്‌ എന്ന് കരുതും . പിന്നെ എല്ലാത്തിനെയും Bronx Zooവില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക