Image

'താജ്‌ മഹല്‍ ഷാജഹാന്‍ നിര്‍മ്മിച്ച സ്‌മാരക മണ്ഡപമോ അതോ ശിവക്ഷേത്രമോ'?; വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published on 10 August, 2017
 'താജ്‌ മഹല്‍ ഷാജഹാന്‍ നിര്‍മ്മിച്ച സ്‌മാരക മണ്ഡപമോ അതോ ശിവക്ഷേത്രമോ'?; വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടി

താജ്‌ മഹല്‍ മുഗര്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച സ്‌മാരകമണ്ഡപമാണോ അതോ രജ്‌പുത്‌ രാജാവ്‌ മുഗള്‍ ചക്രവര്‍ത്തിയ്‌ക്ക്‌ നല്‍കിയ സമ്മാനമാണോ എന്നതില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ നിന്ന്‌ വിശദീകരണം തേടി. 

ഡല്‍ഹിയിലെ യമുന നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന സ്‌മാരകമായ താജ്‌ മഹല്‍ യഥാര്‍ത്ഥത്തില്‍ താജ്‌മഹല്‍ തന്നെയാണോ അതോ ശിവ ക്ഷേത്രമായ തേജോ മഹാലയ എന്നാണോ എന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട്‌ ബികെഎസ്‌ആര്‍ അയ്യങ്കാര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയെ സമീപിച്ചതോടെയാണ്‌ വിഷയത്തില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിശദീകരണം തേടിയത്‌.

ചരിത്രകാരന്മാരായ ഓക്ക്‌, യോഗേഷ്‌ സക്‌സേന എന്നിവര്‍ താജ്‌മഹലിന്റെ ചരിത്രം സംബന്ധിച്ച്‌ നേരത്തെ തര്‍ക്കം ഉന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ്‌ വിഷയം കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‌ വിവരാവകാശ കമ്മീഷന്‍ കൈമാറിയത്‌.

യമുന നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന താജ്‌മഹല്‍ ലോകാത്ഭൂതങ്ങളിലൊന്നാണ്‌. വെണ്ണക്കല്‍ കൊട്ടാരത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന സംശയങ്ങള്‍ക്ക്‌ കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ മന്ത്രി ഉടന്‍ വിശദീകരണം നല്‍കണമെന്ന്‌ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലും ആവശ്യപ്പെട്ടു. 

വിഷയവുമായി ബന്ധപ്പെട്ട്‌ പുരാവസ്‌തു ശാസ്‌ത്ര വകുപ്പിന്റെ സര്‍വ്വേയുടെ കോപ്പി ആഗസ്‌ത 30ന്‌ മുന്‍പ്‌ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌

നിരവധി ആളുകള്‍ താജ്‌മഹല്‍ യഥാര്‍ത്ഥത്തില്‍ താജ്‌ മഹലല്ല,തേജോ മഹാലയ ആണ്‌ എന്ന്‌ പറയുന്നുണ്ടെന്നും. ഇത്‌ ഷാജഹാന്‍ നിര്‍മ്മിച്ചതല്ല, രജപുത്‌ രാജാക്കന്‍മാര്‍ ഷാജഹാന്‌ സമ്മാനിച്ചതാണെന്ന്‌ വാദമുണ്ടെന്നും അയ്യങ്കാറിന്റെ പരാതിയില്‍ പറയുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ പുരാവസ്‌തു ശാസ്‌ത്ര വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട്‌ വേണമെന്നാണ്‌ അയ്യങ്കാര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക