Image

മാനേജ്‌മെന്റിന്റെ മാനസിക പീഡനം; ദളിത്‌ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

Published on 10 August, 2017
 മാനേജ്‌മെന്റിന്റെ മാനസിക പീഡനം; ദളിത്‌ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

തിരുവനന്തപുരം: റിലയന്‍സ്‌ മുതലാളി മുകേഷ്‌ അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ്‌ 18 ചാനലിന്റെ മലയാളം വിഭാഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലൂടെ പുറത്താക്കുന്നതായി റിപ്പോര്‍ട്ട്‌. പെര്‍ഫോമന്‍സ്‌ മോശമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ രാജി വയ്‌ക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്‌ ദളിത്‌ വനിതാ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു.

മാനസികമായി പീഡിപ്പിച്ചതിന്‌ ശേഷമാണ്‌ മാധ്യമ പ്രവര്‍ത്തകയോട്‌ രാജി ആവശ്യപ്പെട്ടത്‌. ഇതിന്‌ പിന്നാലെ ചാനലിന്റെ ഓഫീസില്‍ വച്ചു തന്നെ ഗുളിക കഴിച്ച്‌ അവര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


നിലവില്‍ ചാനലിലെ പാനല്‍ പ്രൊഡ്യൂസറാണ്‌ ആത്മഹത്യക്ക്‌ ശ്രമിച്ച മാധ്യമപ്രവര്‍ത്തക. അതേസമയം, ചാനലിന്റെ തുടക്കം മുതല്‍ ഒപ്പം ഉണ്ടായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോടടക്കം പെര്‍ഫോമന്‍സ്‌ മോശമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍. പത്തോളം പേര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ കമ്പനിയില്‍ നിന്നും നോട്ടീസ്‌ വന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

യാതൊരു തൊഴില്‍ നിയമവും പാലിക്കാതെയാണ്‌ ഇപ്പോള്‍ ചാനലിന്റെ ഭാഗത്തു നിന്നും ഇങ്ങനെയാരു നീക്കമെന്നും ആരോപണമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക