Image

ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്‌തു

Published on 10 August, 2017
ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്‌തു
ന്യൂദല്‍ഹി: ഭാരതത്തിന്റെ പതിനഞ്ചാമത്‌ ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്‌തു.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്‌ ഷാ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞക്ക്‌ മുന്‍പായി രാജ്‌ഘട്ടിലും ദീന്‍ദയാല്‍ ഉപാധ്യായയുടെ സമാധി സ്ഥലത്തും അദ്ദേഹം പുഷ്‌പാര്‍ച്ച നടത്തി.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്‌ണ ഗാന്ധിയേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ നേടിയാണ്‌ മുന്‍ കേന്ദ്രമന്ത്രിയായ വെങ്കയ്യ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. വെങ്കയ്യക്ക്‌ 516 വോട്ടുകളും ഗോപാല്‍ കൃഷ്‌ണക്ക്‌ 244 വോട്ടുകളും ലഭിച്ചു. ഇന്നലെയാണ്‌ ഹമീദ്‌ അന്‍സാരിയുടെ കാലാവധി അവസാനിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക