Image

ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലെത്തി

Published on 11 August, 2017
ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലെത്തി
നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലെത്തി. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് താരത്തിന്റെ അമ്മ സബ് ജയിലില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം ഉച്ചകഴിഞ്ഞ് 3.25 ഓടെയാണ് എത്തിയത്.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ശരത്തും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ഇതിനു മുമ്പ് സഹോദരന്‍ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക