അമേരിക്കന്‍ മലയാളിയും പ്രശസ്ത നടനുമായ തമ്പി ആന്റണി വീണ്ടും ശ്രദ്ധേയമായ
ചിത്രവുമായി എത്തുന്നു. പ്രധാന വേഷവും, നിര്‍മ്മാണവും, ഗാഗനരചനയും നിര്‍വഹിക്കുന്ന
`പറുദീസ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. തമ്പി ആന്റണിയെ കൂടാതെ ശ്രീനിവാസനും,
ശ്വേതാ മേനോനും മുഖ്യ വേഷം കൈകാര്യം ചെയ്യുന്നു.
സംവിധാനം ആര്. ശരത്
ആണ്. കല്‍ക്കട്ടാ ന്യൂസിനുശേഷം കായല്‍ ഫിലിംസിന്റെ ബാനറില്‍ പ്രധാന വേഷം കൈകാര്യം
ചെയ്യുന്ന തമ്പി ആന്റണി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം
ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തീക്കോയി, തലനാട്
എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
പുരോഗമനചിന്താഗതിക്കാരനായ ഒരു ക്രൈസ്തവ
പുരോഹിതന്റെ സംഘര്‍ഷഭരിതമായ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പുല്ലാനിമല എന്ന മലയോരഗ്രാമത്തിലാണ് ഫാദര്‍ മണ്ണൂരാന് എത്തുന്നത്.
യാഥാസ്ഥിതിക ചിന്തകരായ സഭാവിശ്വാസികളും നാട്ടുകാരും സഭാനേതൃത്വവും അലിഖിതമായ
നിയമങ്ങളിലൂടെ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നിടത്തേക്കാണ്
വിപ്ലവചിന്താഗതികളുള്ള ഈ വൈദികന് എത്തുന്നത്. സഭാചടങ്ങുകളില്‍ അടിയുറച്ച്
വിശ്വസിക്കുന്ന വിശ്വാസികള്‍ക്കിടയില്‍ ഈ വൈദികന് അവരുടെ കാഴ്ചപ്പാടില്‍
കമ്യൂണിസ്റ്റുകാരനായി മാറി. അതോടെ പല കുറ്റങ്ങളും ഈ വൈദികനില്‍ ചുമത്തപ്പെട്ടു.
അതില്‍ പലതും സഭയുടെ വിശ്വാസങ്ങളില്‍ നിലനില്‍ക്കുന്നവ അല്ലാത്തതിനാല്‍ ഈ വൈദികന്
സത്യങ്ങളുടെ ക്രൂശില്‍ തറയ്ക്കപ്പെടുകയായിരുന്നു.
ഏവരും പിതാവെന്ന്
അഭിസംബോധനചെയ്യുന്ന ബിഷപ്പും ഈ വൈദികനും തമ്മിലുള്ള സംഘര്‍ഷം ഈ ചിത്രത്തിലെ പ്രധാന
ഘടകങ്ങളിലൊന്നാണ്. ക്രിസ്തുവിനെ ശരിയായ രീതിയില്‍ പിന്തുടരുന്ന ഒരു വൈദികനെന്ന
നിലയില്‍ അദ്ദേഹത്തിന് തന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും വ്യതിചലിക്കാന്‍
കഴിയില്ല. അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഏറെ വലുതാണ്. കാലിക പ്രാധാന്യമുള്ള ഒരു
വിഷയംതന്നെയാണ് ഈ ചിത്രത്തിന്റേത്.
തമ്പി ആന്റണിയാണ് ഇതിലെ
കേന്ദ്രകഥാപാത്രമായ ഫാദര്‍ മാത്യു മണ്ണാറനെ അവതരിപ്പിക്കുന്നത്. ഈ
കഥാപാത്രങ്ങളിലൂടെ തമ്പി ആന്റണി ഏറെ ശ്രദ്ധേയനാകുന്നു. മെയിന്‍സ്ട്രീം സിനിമയിലെ
ഒന്നാംനിരക്കാരനാകുന്നു തമ്പി ആന്റണി. ശ്രീനിവാസന് അവതരിപ്പിക്കുന്ന ബിഷപ്
ചിന്തയും ചിരിയും പകരുന്ന കഥാപാത്രമാണ്. ശ്വേതാ മേനോനാണ് നായിക. ജഗതിയുടെ
കൈക്കാരന് ഔതച്ചന് മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്. ജയകൃഷ്ണന്,
ഇന്ദ്രന്‍സ്, കൃഷ്ണപ്രസാദ്, സിബി ഡേവിഡ്, നന്ദു, അംബികാ മോഹന്‍, വിഷ്ണുപ്രിയ
എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംവിധായകന്റെ കഥയ്ക്ക്
തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് വിനു ഏബ്രഹാമാണ്. ഒ.എന്‍.വി, തമ്പി
ആന്റണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന് ഈണം പകരുന്നു. സജന് കളത്തിലാണ്
ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- അജിത്, മേക്കപ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം-
ഇന്ദ്രന്‍സ് ജയന്, അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ്, സഹസംവിധാനം- സുധീഷ്,
ശ്രീകുമാര്‍, പ്രൊഡ. കണ്ട്രോളര്- എല്‍ദോ സെല്‍വരാജ്, പ്രൊഡ.
എക്സിക്യൂട്ടീവ്- പ്രതാപന് കല്ലിയൂര്‍. രമ്യാ മൂവീസ് ചിത്രം പ്രദര്‍ശനത്തിന്
എത്തിക്കുന്നു. -വാഴൂര്‍ ജോസ്