Image

സിനിമയില്‍ നിന്നും വിട്ട് നിന്നതിന്റെ കാരണം വെളിപ്പെടുത്തി മലയാളികളുടെ സ്വന്തം ക്ലാര

Published on 11 August, 2017
സിനിമയില്‍ നിന്നും വിട്ട് നിന്നതിന്റെ കാരണം വെളിപ്പെടുത്തി മലയാളികളുടെ സ്വന്തം ക്ലാര

മലയാളികള്‍ ഒരിക്കലും മറക്കാത്ത നായികാ കഥാപാത്രമാണ് തൂവാനത്തുമ്പികളിലെ ക്ലാര. ക്ലാരയെ മാത്രമല്ല നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ സുമലത പിന്നീട് സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

എന്നാല്‍ താരം തന്നെ അതിനു വിശദീകരണവും നല്കുകയാണ്.

കല്ല്യാണത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന താരം പറയുന്നതിങ്ങനെ, തങ്ങളുടെ കാലത്തെ നായകന്‍മാര്‍ക്ക് മികച്ച വേഷങ്ങള്‍ ലഭിക്കുമ്‌ബോഴും പഴയകാല നായികമാര്‍ക്ക് പ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിക്കുന്നില്ല. ദിസൈ മാറി പറവൈകള്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചു. വളരെ നാളുകള്‍ക്ക് ശേഷം ജയരാജിന്റെ നായികയിലും, മേജര്‍ രവിയുടെ കാണ്ഡഹാറിലും സുമലത എത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക