Image

റാണാ ദഗുപതിയുടെ തീയേറ്റര്‍ കത്തി നശിച്ചു

Published on 11 August, 2017
റാണാ ദഗുപതിയുടെ തീയേറ്റര്‍ കത്തി നശിച്ചു
നടന്‍ റാണാദഗുപതിയുടെ ആന്ധ്രാ പ്രദേശിലെ ചിരലസിറ്റിയിലുള്ള സുരേഷ് മഹല്‍ തീയേറ്ററില്‍ വന്‍ തീപിടിത്തം. റാണായുടെ പിതാവും മുതിര്‍ന്ന നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ ദഗുപതിയുടെ ഉടമസ്ഥതയിലുളള തീയേറ്ററാണിത്. ആറുമാസം മുമ്പ് അറ്റകുറ്റപണിക്കള്‍ക്കായി തീയേറ്റര്‍ അടച്ചിരുന്നു. തുറക്കുന്നതിന് ഒരു ദിവസം മുമ്പാണ് തീപിടുത്തമുണ്ടായത്.

സ്‌ക്രീന്‍, സീറ്റുകള്‍, സൗണ്ട് സിസ്റ്റം, പ്രൊജക്ടര്‍ എന്നിവ കത്തിനശിച്ചു. രണ്ട് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചതാണിവ. 50 ലക്ഷത്തിന്റെ പ്രൊജക്ടര്‍, പുതിയതായി നി!ര്‍മ്മിച്ച 410 സീറ്റുകള്‍, തീയേറ്റര്‍ അലങ്കാരങ്ങള്‍ എന്നിവ നാശനഷ്ടത്തില്‍പ്പെടുന്നു. തങ്ങളുടെ കൃത്യമായ ഇടപെടലിനാല്‍ ഒരു കോടിയുടെ വസ്തുക്കള്‍ സംരക്ഷിക്കാനായെന്ന് ഫയര്‍സേഫ്റ്റി ഉദ്യോഗസ്ഥ!ര്‍ പറഞ്ഞു. എയര്‍കണ്ടീഷന്‍ സംവിധാനത്തില്‍ റിപ്പയറിങ്ങിനെ തുടര്‍ന്നുണ്ടായ തീ പിടിത്തം തീയേറ്ററിനാകെ വിഴുങ്ങുകയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക