Image

ആസിഫ് ചിത്രം തൃശിവ പേരൂര്‍ ക്ലിപ്തം തിയേറ്ററുകളില്‍

Published on 11 August, 2017
ആസിഫ് ചിത്രം തൃശിവ പേരൂര്‍ ക്ലിപ്തം തിയേറ്ററുകളില്‍

ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രം തൃശിവ പേരൂര്‍ ക്ലിപ്തം തിയേറ്ററുകളിലെത്തി. രതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫിന്റെ തന്നെ സണ്‍ഡേ ഹോളിഡേ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പുതിയ ചിത്രം എത്തിയിരിക്കുന്നത്.

ചെമ്പന്‍ വിനോദ്, ബാബുരാജ്, അപര്‍ണ ബാലമുരളി, ജോജു ജോര്‍ജ്, ഇര്‍ഷാദ്, ശ്രീജിത് രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പി എസ് റഫീഖാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക