Image

ഗോള്‍ഡ് കോസ്റ്റ് സീറോ മലബാര്‍ സമൂഹത്തിനു പുതിയ നേതൃത്വം

Published on 11 August, 2017
ഗോള്‍ഡ് കോസ്റ്റ് സീറോ മലബാര്‍ സമൂഹത്തിനു പുതിയ നേതൃത്വം
 
ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മേരിമാതാ സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന് 20172019 വര്‍ഷത്തേക്കുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തു. ജോമോന്‍ തോമസ് എട്ടുകാട്ടില്‍, ജെസണ്‍ സൈമണ്‍ നാലുപറയില്‍(കൈക്കാരന്മാര്‍), ഓമന സിബു കാരക്കാട്ടില്‍ (പാരീഷ് കൗണ്‍സില്‍ സെക്രട്ടറി), സിബി ജോര്‍ജ് മാനാട്ട്(അക്കൗണ്ടന്റ്), ബിനു ജോര്‍ജ്, ജോഷി ജോസഫ്, മിനി ഷാജി, ബിനു റോണി, ചെറിയാന്‍ വേണാട്(കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്. 

ഇടവകവികാരി ഫാ. അബ്രഹാം കഴുനടിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ഒക്ടോബര്‍ മാസം 28ന് ശനിയാഴ്ച ആഷ്‌മോര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വച്ചു നടത്തുവാന്‍ തീരുമാനമായി. സണ്‍ഡേസ്‌കൂള്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ രണ്ട്, മൂന്ന് ആഴ്ചകളിലും നവംബര്‍ 11 ശനിയാഴ്ച ഇടവകദിനവും സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും നെരാഗ് ബൈബിള്‍ സെന്റിനല്‍ ഹാളിലും വച്ചു നടത്തുവാന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ചെറിയാന്‍ വേണാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക