Image

ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ ആറാമത് ഓണാഘോഷം ഓഗസ്റ്റ് 20ന്

Published on 11 August, 2017
ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ ആറാമത് ഓണാഘോഷം ഓഗസ്റ്റ് 20ന്
 
മെല്‍ബല്‍: ശ്രീനാരായണ മിഷന്‍ മെല്‍ബണിന്റെ ആറാമത് ഓണാഘോഷം ഓഗസ്റ്റ് മാസം 20ന് പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു. 

20നു രാവിലെ 11നു വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയില്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, നൃത്തനൃത്തേതര രംഗങ്ങള്‍, നാടന്‍ പാട്ടുകള്‍ ഒപ്പം നാടന്‍ കലാരൂപങ്ങള്‍ പ്രാധാന്യം നല്‍കികൊണ്ട് വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത.് 

മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി നടത്തപ്പെടുന്ന ഓണാഘോഷത്തിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. മനോഹരമായ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നന്പറുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സുമേഷ് പള്ളത്ത് (പ്രസിഡന്റ്) 0402942838 
ഷിജ അജിത്ത്കുമാര്‍ (സെക്രട്ടറി) 0402778912

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക