Image

ജെറി അമല്‍ദേവ് മെല്‍ബണില്‍

Published on 11 August, 2017
ജെറി അമല്‍ദേവ് മെല്‍ബണില്‍
 
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആതിഥേയത്വത്തില്‍ നവംബര്‍ അഞ്ചിനു ഞായറാഴ്ച വൈകുന്നേരം നാലിന് കിംഗ്സ്റ്റണ്‍സിറ്റി ഹാളില്‍ പ്രസിദ്ധ സംഗീത സംവീധായകന്‍ ജെറി അമല്‍ദേവ് ഒരുക്കുന്ന , Sing, Australia with Jerry Amaldev  എന്ന സംഗീതപരിപാടി അരങ്ങേറും. മലയാള സംഗീത ലോകത്തെ ഗതാകാലസുഖസ്മരണയിലേക്ക് കൂട്ടിക്കൊണ്ട് പോകുവാന്‍ ശ്രവണ സുഗതമായ സംഗീതവിരുന്ന് ഒരുക്കിക്കൊണ്ട് മലയാളസിനിമയ്ക്ക് ഒത്തിരി നല്ല ഗാനങ്ങള്‍ സമ്മാനിച്ച അമല്‍ദേവിന്റെ വരവ് മെല്‍ബണിലുള്ള മലയാളികള്‍ക്ക് ഒരുനല്ല സംഗീതരാവൊരുക്കും.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക