Image

മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ അനുസ്മരണം: മെല്‍ബണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 11 August, 2017
മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ അനുസ്മരണം: മെല്‍ബണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
മെല്‍ബണ്‍: കോട്ടയം അതിരൂപതയുടെ സമാനതകളില്ലാത്ത ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ അനുസ്മരണ ചടങ്ങുകള്‍ ഓഗസ്റ്റ് 19നു ശനിയാഴ്ച മെല്‍ബണില്‍ നടക്കും. വൈകിട്ട് ഏഴിനു വി. കുര്‍ബാനയോടുകൂടി മെല്‍ബണിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളുടെ സഹകരണത്തോടുകൂടി പിതാവിന്റെ കുടുംബാംഗങ്ങളാണ് അനുസ്മരണാ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നത്. 

കോട്ടയം അതിരൂപതയുടെ ആത്മീയ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ സാന്പത്തിക ഉന്നമനത്തിനും വേണ്ടി പ്രയത്‌നിച്ച മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിനോടുള്ള സ്‌നേഹം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ് മെല്‍ബണിലെ ക്‌നാനായ സഹോദരി സഹോദരങ്ങള്‍ ഈ അനുസ്മരണ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുന്നത്. കോട്ടയം അതിരൂപതയെ സുവര്‍ണ കാലഘട്ടത്തിലേക്കു നയിച്ച കുന്നശേരി പിതാവിന്റെ അനുസ്മരണ ചടങ്ങിലേക്ക് മെല്‍ബണിലെ എല്ലാ ക്‌നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി ഫിലിപ്പ് കന്പക്കാലുങ്കലും സൈമച്ചന്‍ ചാമക്കാലയും അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക