വിയന്ന: വോയ്സ് വിയന്ന എഴുപ്പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടൊപ്പം ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് ഠ10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 15 നു ഓസ്ട്രിയയിലെ കോര്ണയബുര്ഗിലുള്ള സേബാന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെടും. ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിയെന്ന് സംഘാടകര്‍ അറിയിച്ചു. ഓസ്ട്രിയന്‍ അനാദി ബാങ്ക് സ്പോണ്സര് ചെയ്തിരിക്കുന്ന മത്സരത്തില്‍ വോയ്സ് വിയന്നക്ക് പുറമെ മറ്റു അഞ്ചു ടീമുകള്‍ പങ്കെടുക്കും. രാവിലെ എട്ടിനു മത്സരങ്ങള്‍ ആരംഭിക്കും. ഏഴു മത്സരങ്ങളിലായി ആറുടീമുകള്‍ മാറ്റുരയ്ക്കും.
മത്സര വിജയികള്‍ക്ക് ഇന്ത്യന്‍ അംബാസിഡര്‍ രേണു പാല് സമ്മാനദാനങ്ങള്‍ നല്‍കും. വോയ്സ് വിയന്നയുടെ ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്റ് മേഴ്സി കക്കാട്ട്, സെക്രട്ടറി സുനില്‍ കോര സ്പോര്‍ട്സ് സെക്രട്ടറി മനോജ് അവരപ്പാട്ട് തുടങ്ങിയവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍