Image

ഒമാനില്‍ നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് വരുന്നു

Published on 11 August, 2017
ഒമാനില്‍ നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് വരുന്നു
 
മസ്‌കറ്റ്: സ്വകാര്യ മേഖലയിലെ വിദേശികളും സ്വദേശികളുമായ തൊഴിലാളിലകള്‍ക്ക് പ്രയോജനപ്പെടുന്ന നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് അടുത്ത വര്‍ഷാരംഭത്തില്‍ നടപ്പില്‍ വരുമെന്ന് ഇതുമായി ബന്ധപ്പെട്ട സര്‍വീസസ് കമ്മറ്റി മേധാവിയും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അംഗവുമായ റാഷിദ് ബിന്‍ അമര്‍ അല്‍ മുസ്ലഹി പറഞ്ഞു. പദ്ധതി രൂപരേഖ സംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

2018 ജനുവരിയില്‍ തന്നെ തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ വരുത്തുന്ന പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലഹി കൂട്ടിച്ചേര്‍ത്തു. രൂപരേഖ സമര്‍പ്പിക്കുന്നതനുസരിച്ചു ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കും. അതിനു ശേഷമായിരിക്കും കന്പനികള്‍ക്ക് ഇതു സംബന്ധമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 33ലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക