Image

കെ.വി. പ്രവീണിന്റെ ( ഹ്യൂസ്റ്റന്‍) ചെറുകഥാ സമാഹാരം ഓര്‍മ്മച്ചിപ്പു പ്രകാശനം

Published on 11 August, 2017
കെ.വി. പ്രവീണിന്റെ ( ഹ്യൂസ്റ്റന്‍) ചെറുകഥാ സമാഹാരം ഓര്‍മ്മച്ചിപ്പു പ്രകാശനം
ഹ്യൂസ്റ്റന്‍:  കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഹ്യൂസ്റ്റനില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന കെ.വി. പ്രവീണിന്റെ മൂന്നാമത്തെ പുസ്തകമായ ഓര്‍മ്മച്ചിപ്പെന്ന ചെറുകഥാ സമാഹാരം ആഗസ്റ്റ് 12- ശനിയാഴ്ച കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഡി സി ബുക്‌സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍  പ്രകാശനം ചെയ്യപ്പെടുന്നു. പുസ്തകത്തിന്റെ അവതാരിക പി.കെ. രാജശേഖരനും പഠനം രാഹുല്‍ രാധാകൃഷ്ണനുമാണ് നടത്തിയിരിക്കുന്നത്.

പ്രവീണിന്റെ കഥകള്‍ മാതൃഭൂമി, കലാകൗമുദി, മാധ്യമം, സമകാലീന മലയാളം എന്നി മാസികകളില്‍ പ്രസിദ്ധികരിക്കുകയും, വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളവയാണ്. കഥപറച്ചിലിലെ കയ്യടക്കവും, വിഷയങ്ങളിലെ നവീനത്വവും ആണ് പ്രവീണിനെ മറ്റു പുതു എഴുത്തുകാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടാറുള്ളതും, ഈ പ്രത്യേകതകള്‍ കൊണ്ട് തന്നെ.

പ്രവീണിന്റെ, ഡിജെന്‍ ലി (2009 ) പ്രച്ഛന്നവേഷം (2014) എന്നി നോവലുകളാണ് ഇതിനു മുന്‍പ് ഡി.സി. ബുക്ക്‌സ് പ്രസിദ്ധികരിച്ചതു.

ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ ഭാര്യയോടും, രണ്ടു ആണ്‍മക്കളോടുമൊപ്പം ഹ്യൂസ്റ്റണിലാണ് താമസം. നീലേശ്വമാണ് സ്വദേശം.
പ്രവീണിന് Eമലയാളിയുടെയും, അമേരിക്കന്‍ മലയാളി വായനക്കാരുടെയും, അഭിനന്ദനങ്ങള്‍. 

പ്രവീണിന്റെ ഓര്‍മ്മച്ചിപ്പിന്റെ അവതാരികയും, പഠനവും ഈ ലിങ്കുകളില്‍ വായിക്കാവുന്നതാണ്. 


https://www.iemalayalam.com/literature/rahul-radhakrishnan-kv-praveen-stories/
കെ.വി. പ്രവീണിന്റെ ( ഹ്യൂസ്റ്റന്‍) ചെറുകഥാ സമാഹാരം ഓര്‍മ്മച്ചിപ്പു പ്രകാശനം കെ.വി. പ്രവീണിന്റെ ( ഹ്യൂസ്റ്റന്‍) ചെറുകഥാ സമാഹാരം ഓര്‍മ്മച്ചിപ്പു പ്രകാശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക