Image

ദോക്‌ലാം പ്രശ്‌നം സമാധാനപരമായി അവസാനിക്കുമെന്ന്‌ ഭൂട്ടാന്‍

Published on 11 August, 2017
ദോക്‌ലാം പ്രശ്‌നം സമാധാനപരമായി അവസാനിക്കുമെന്ന്‌ ഭൂട്ടാന്‍

കാഠ്‌മണ്ഡു: ദോക്‌ലാം പ്രശ്‌നം സമാധാനപരമായി അവസാനിക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ചോ ദോര്‍ഗി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേ?ഷമാണ്‌ ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്‌. ദോക്‌ലാം വിഷയത്തില്‍ ഭൂട്ടാന്‍ ആദ്യമായാണ്‌ ഔദ്യോഗിക പ്രതികരണം നടത്തുന്നത്‌.

ദോക്‌ലാം പ്രശ്‌നം സമാധാനപരമായും സൗഹാര്‍ദത്തോടെയും ഒത്തുതീര്‍പ്പാകുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നേപ്പാള്‍ തലസ്ഥാനമായ കാഠ്‌മണ്ഡുവല്‍ ബംഗാള്‍ ഉള്‍ക്കടലിനോട്‌ ചേര്‍ന്നുള്ള ദക്ഷിണേഷ്യ, ദക്ഷിണ കിഴക്കന്‍ ഏഷ്യ രാജ്യങ്ങ?ളി?ലെ (ബിഐഎംഎസ്‌ടിഇസി) വിദേശകാര്യമന്ത്രിതല ഉച്ചകോടിക്കായാണ്‌ ഇരുവരുമെത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക