Image

ബാലവിവാഹങ്ങളിലെ ശാരീരികബന്ധം ബലാത്സംഗമല്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍

Published on 11 August, 2017
ബാലവിവാഹങ്ങളിലെ ശാരീരികബന്ധം ബലാത്സംഗമല്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബാലവിവാഹങ്ങളിലെ ശാരീരികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബലാത്സംഗത്തിനുള്ള ശിക്ഷാവകുപ്പുകള്‍ നിര്‍ദേശിക്കുന്ന 375-ാം വകുപ്പില്‍ 15 വയസ്സിനു താഴെയല്ലാത്ത ഭാര്യയുമായുള്ള പങ്കാളിയുടെ ശാരീരികബന്ധം ശിക്ഷയില്‍നിന്ന്‌ ഒഴിവാക്കി വ്യവസ്ഥചെയ്‌തിട്ടുണ്ട്‌. 


ഭര്‍ത്താവിനും പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്കും നിയമപരിരക്ഷ ഉറപ്പാക്കാന്‍ ഈ വ്യവസ്ഥ മാറ്റാനാകില്ലെന്നാണ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരിക്കുന്നത്‌. വിവാഹമെന്ന സമ്പ്രദായത്തെ സംരക്ഷിക്കാന്‍കൂടിയാണ്‌ 375 (2) വ്യവസ്ഥയെന്നും സര്‍ക്കാര്‍ വാദിച്ചു.

 375-ാം വകുപ്പിലെതന്നെ മറ്റാരു വ്യവസ്ഥയില്‍ 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോയുള്ള ശാരീരികബന്ധം ബലാത്സംഗം തന്നെയാണെന്ന്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ബാലവിവാഹങ്ങളിലും ബലാത്സംഗക്കുറ്റം ചുമത്തണമെന്നാണ്‌ ഹര്‍ജിക്കാരായ എന്‍ജിഒ ഇന്ത്യന്‍ തോട്ട്‌സിന്റെ വാദം.
Join WhatsApp News
Tom abraham 2017-08-12 04:29:38

Stupid, irresponsible Modi govt. Are the children hurt, in the sexual deed , should be criteria. Yes, mentally and physically, their childhood is robbed. Law for the child not child for the law !





James Mathew, Chicago 2017-08-12 07:19:45
നമ്മൾ ഇവിടെയിരുന്ന് കരഞ്ഞിട്ടു എന്ത് കാര്യം സുഹൃത്തെ? നാട്ടിലുള്ളവർക്ക് ഇതൊന്നും പ്രശ്നമല്ല. എല്ലാവര്ക്കും അവരവരുടെ സുഖം. നമ്മളെ അമേരിക്കയിലേക്ക് എത്തിച്ച ദൈവത്തിനു നന്ദി പറഞ്ഞു മിണ്ടാതിരിക്കുക.  നമ്മൾ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പോലും നമുക്ക്
മാറ്റാൻ കഴിയുന്നില്ല. കാരണം നമ്മൾ സംഘടിതരല്ല. സംഘടനകൾ ഉണ്ടെന്നു മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക