Image

ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു

പി പി ചെറിയാന്‍ Published on 12 August, 2017
ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു
ലാനയുടെ വളര്‍ച്ചയുടെ പാതയില്‍ മറ്റൊരു നാഴികകല്ല്.

അമേരിക്കയിലെ മലയാളം സ്‌കൂളുകള്‍ പോലെ തന്നെ ഭാഷയുടേയും സാഹിത്യത്തിന്റെയും വളര്‍ച്ചക്കും വികാസത്തിനും വഴി തെളിച്ച സ്ഥാപനങ്ങളാണ് മലയാള ഗ്രന്ഥ ശാലകള്‍. വായനയുടെ വഴികള്‍ പലതായി തിരിഞ്ഞിരിക്കുന്ന ഇന്നത്തെ സൈബര്‍ യുഗത്തിലും പുസ്തകം കയ്യിലെടുത്ത്, താളുകള്‍ മറിച്ച് വായിച്ചാസ്വദിക്കുന്നവരുടെ എണ്ണം കുറവല്ല. അവര്‍ക്ക്, ഗ്രന്ഥശാല വെറുമൊരു പുസ്തകപ്പുരയല്ല, അക്ഷര ദേവത നര്‍ത്തനം ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്.

നാലഞ്ച് പതിറ്റാണ്ട് മുമ്പ് മുതല്‍ അമേരിക്കയിലെ ചില നഗരങ്ങളില്‍ മലയാള ഗ്രന്ഥശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കേരളത്തില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവന്നും, ഇവിടെ വ്യക്തികളില്‍ നിന്ന് സംഭാവനയായി സമാഹരിച്ചും ഗ്രന്ഥശാലകള്‍ സ്ഥാപിച്ച ആദ്യകാല പ്രവര്‍ത്തകരെ ആദരവോടെ സ്മരിക്കുന്നു. ആ ത്യാഗ സമ്പന്നരെ ആദരിച്ച്‌കൊണ്ട്, അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകങ്ങളായ മലയാള ഗ്രന്ഥശാലകള്‍ക്ക് പുരസ്‌ക്കാരം നല്‍കി ലാന ആദരിക്കുന്നു. ഗ്രന്ഥശാലയുടെ വിവരങ്ങള്‍ ഓഗസ്റ്റ് 30 നകം അറിയിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

വിവരങ്ങള്‍: 1. ഗ്രന്ഥ ശാലയുടെ പേര്, 2. Patron (മേല്‍ നോട്ടം വഹിക്കുന്ന സ്ഥാപനം), 3. സ്ഥാപിച്ച വര്‍ഷം, 4. പുസ്തകങ്ങളുടെ എണ്ണം, 5. അമേരിക്കയിലുള്ള മലയാളി സാഹിത്യകാരന്‍മാരുടെ പുസ്തകങ്ങളുടെ എണ്ണം, 6. ഗ്രന്ഥ ശാലയുടെ മുഖ്യ പ്രവര്‍ത്തകര്‍, 7. ഗ്രന്ഥശാലയുടെ പ്രതിനിധിയായി ലാനാ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍. പേര്, ഫോണ്‍, ഇ-മെയില്‍.

വിവരങ്ങള്‍ അറിയിക്കേണ്ട അഡ്രസ്സ്: email- jmathews335@gmail.com. or- 64 Leroy Ave, Valhalla, NY- 10595

എക്‌സിക്യൂട്ടീവ് കമ്മിററിക്കുവേണ്ടി ജോസ് ഗെഹാലില്‍ (പ്രസിഡന്റ്)- 972 666 8685, J മാത്യൂസ് (സെക്രട്ടറി)- 914 450 1442, ജോസെന്‍ ജോര്‍ജ് (ട്രെഷറര്‍)- 469 767 3208.
ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു
Join WhatsApp News
James Mathew, Chicago 2017-08-12 07:15:36
ലാന ഒരു ആദരവ് കൂടി നൽകണം. ഏറ്റവും മികച്ച അമേരിക്കൻ മലയാളി എഴുത്തുകാരൻ, എഴുത്തുകാരി. ഇത് നിഷ്പക്ഷമായി ചെയ്യാൻ
കഴിഞ്ഞാൽ അതായിരിക്കും അമേരിക്കൻ മലയാളി എഴുത്തുകാരുടെ വിജയം. ഇക്കാര്യത്തിൽ പ്രായമോ, ജാതിയോ,സ്വാധീനമോ, ഒന്നും നോക്കരുത്. എഴുത്തുകാരുടെ രചനകൾ മാത്രം അവരെ രക്ഷിക്കണം. വായനക്കാരോട് അഭിപ്രായങ്ങൾ ചോദിക്കുക. ഇ മലയാളിയിലൂടെ ഒരു വോട്ടെടുപ്പ് വേണമെങ്കിൽ നടത്തുക
ആനത്തല മത്തായി 2017-08-12 09:12:43
ഇവിടെ നല്ല നിലയിൽ  വർക്ക് ചെയ്യുന്ന  നല്ല ധാരാളം ലൈബ്രറികൾ  ഉണ്ട്.. അതിൽ ഒന്നാണ്  റൈറ്റേഴ്‌സ് ഫോം ലൈബ്രറി. രണ്ടു നില  ബിൽഡിങ് .  20  ലൈബ്രേറിയൻസ്.  6  PHD  കാർ .  computerarised  പിക്കപ്പ് . ബ്യൂട്ടിഫുൾ കൌണ്ടർ girls   . ഹാലോ  പ്രിയ  ലാന  ഒരു അവാർഡോ  കുറച്ചു  ഗ്രാന്റോ തന്നു  ഒന്ന്  പ്രോത്സാഹിപ്പിക്കണം.  ഗുരുവായൂർ  കേശവന്  Nandi  നമസ്ക്കാരം 
ആടുജീവി 2017-08-12 13:54:33
ലാനയോടും, ആനതലയോടും, സാമയോടും  ഒരു വാക്ക്. നിങ്ങൾ ആരും മലയാളം സൊസൈറ്റി  മറക്കരുത്. ലാന ക്കു  ഞങ്ങൾ  കുറച്ചു  പിള്ളേർ  എഴുത്തുകാരെ  പറഞ്ഞു വിടാം. വല്ല  തകിടോ, പൊന്നാടയോ, പൂവടയോ  അവർക്കു കൊടുക്കണം. താമസിയാതെ  ഫോമാ-ഫൊക്കാന യിൽ ഞങ്ങൾ  ഇടിച്ചു കേറും. സാമയും  ഞങ്ങൾ പിടിക്കും. എപ്പോൾ SAMA   സ  മട്ടിലാണ് . ജാക്ക് ഡാനിയേൽ  താമസിക്കാതെ എത്തിയാൽ  സംഗതി  ഉഷാർ . റൈറ്റർ ഫോറം  ചുമ്മാ  ലൈബ്രറി ആയി  അവിടെ  കുത്തി ഇരുന്നോ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക