Image

റെനിറ്റാ എബി തോമസ്, ജയിന് മാത്യു മികച്ച ബാസ്‌ക്കറ്റ് ബോള് കളിക്കാര്‍.

എബി മക്കപ്പുഴ Published on 12 August, 2017
റെനിറ്റാ എബി തോമസ്, ജയിന് മാത്യു  മികച്ച ബാസ്‌ക്കറ്റ് ബോള് കളിക്കാര്‍.
ഡാളസ്: 2017 ലെ സൗത്ത് വെസ്റ്റ് മാര്‍ത്തോമ യുവജന വിഭാഗത്തിന്റെ സ്‌പോര്‍ട്‌സ് ഓഗസ്റ്റ് 4, 5 തിയതികളില്‍  ഡാലസില് വെച്ച്  നടത്തപ്പെട്ടു. പ്രാത്ഥനയോടു കൂടി ആരംഭിച്ച ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് വളരെ വാശിയേറിയതായിരുന്നു. ഒകോലഹോമ, ഹൂസ്റ്റണ്‍, ലബോക്, ഡാളസ് തുടങ്ങിയ പള്ളികള്‍ ഉള്‍പ്പെട്ട സൗത്ത് വെസ്റ്റ് യുവ ജന സ്‌പോര്ട്‌സ് ടൂര്‍ണമെന്റ് കഴിഞ്ഞ വര്ഷങ്ങളിലേക്കാളും മികച്ചതായിരുന്നു. 

തുടക്കം മുതല്‍് ശ്രേദ്ധേയമായിരുന്ന വനിതാ വിഭാഗം ബാസ്‌കറ്റ് ബോള് വളരെ വാശിയേറിയതായിരുന്നു. കഴിഞ്ഞ 3 വര്‍ഷക്കാലം കൈ വിട്ടു പോയ ട്രോഫി തിരികെ പിടിച്ചു കൊണ്ടായിരുന്നു ഡാളസിലെ സെന്റ് പോള്‍സ് മാത്തോമാ പള്ളിയിലെ പെണ്‍്കുട്ടികള്‍ കാണികളെ അമ്പരിപ്പിച്ചു കൊണ്ടുള്ള അത്ഭുതകരമായ മത്സരം കാഴ്ചവെച്ചത്. ഒക്ലഹോമ, കരോള്‍ട്ടണ്‍, ഹൂസ്റ്റണ് ട്രിനിറ്റി, ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍, ഡാളസ് ഫാര്‍്‌മേഴ്‌സ് ബ്രാഞ്ച് തുടങ്ങിയ പള്ളികളിലെ വനിതാ വിഭാഗം ടീമുകളെ പിന്നിലാക്കികൊണ്ടായിരുന്നു  ഈ നേട്ടം കൈവരിച്ചത്.

2017ലെ ഏറ്റവും മികച്ച (വനിതാ വിഭാഗം) കളിക്കാരായി മിസ്സ് റെനിറ്റാ എബി തോമസ്, മിസ്സ് ജയിന് മാത്യു എന്നിവരെ തെരഞ്ഞെടുത്തു. മിസ്സ് റെനിറ്റാ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയും, മിസ്സ് ജയിന് സി.പി.എ ബിരുദധാരിയുമാണ്.

ഓഗസ്റ്റ് 6 ഞായറാഴ്ച ഫാര്‍മേഴ്‌സ് മാര്‍ത്തോമ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന പൊതു മീറ്റിംഗില്‍ വെച്ച് ട്രോഫി വിതരണം നടത്തപ്പെട്ടു.


റെനിറ്റാ എബി തോമസ്, ജയിന് മാത്യു  മികച്ച ബാസ്‌ക്കറ്റ് ബോള് കളിക്കാര്‍.റെനിറ്റാ എബി തോമസ്, ജയിന് മാത്യു  മികച്ച ബാസ്‌ക്കറ്റ് ബോള് കളിക്കാര്‍.റെനിറ്റാ എബി തോമസ്, ജയിന് മാത്യു  മികച്ച ബാസ്‌ക്കറ്റ് ബോള് കളിക്കാര്‍.റെനിറ്റാ എബി തോമസ്, ജയിന് മാത്യു  മികച്ച ബാസ്‌ക്കറ്റ് ബോള് കളിക്കാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക