Image

തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി

Published on 12 August, 2017
തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി
തെന്നിന്ത്യന്‍ താരസുന്ദരി  അനുഷ്‌കയുടെ സൗന്ദര്യരഹസ്യം എന്താണെന്നറിയേണ്ടേ ? വെള്ളം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം എന്നാണ് അനുഷ്‌ക പറയുന്നത്. ഒരു ദിവസം ആറു ലിറ്റര്‍ വെള്ളം വരെ അനുഷ്‌ക കുടിക്കും. കണ്ണില്‍ കണ്ടതെല്ലാം വലിച്ചു വാരി തിന്നില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത്.

ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല. കഴിക്കാനാണെങ്കിലും മുഖത്ത് പുരട്ടാനാണെങ്കിലും തേന്‍ ഉപയോഗിക്കും. ഇത് ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാടും കളയും. മുടിയുടെ കാര്യത്തിലും കൃത്രിമമായി ഒന്നും ചെയ്യാറില്ല. നന്നായി എണ്ണ തേച്ചു കുളിക്കും. ഒലീവ് ഓയിലും വെളിച്ചെണ്ണയുമാണ് ഉപയോഗിക്കുന്നത്. സ്ഥിരമായി യോഗ ചെയ്യുന്നതാണ് ശരീരം ഫിറ്റായി ഇരിക്കുന്നതിന്റെ രഹസ്യം. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. പച്ചക്കറികളും പഴങ്ങളും മാത്രമാണ് അനുഷ്‌കയുടെ ഭക്ഷണം. രാത്രി എട്ടു മണി ആവുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കും.സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉറക്കത്തിനും പ്രധാന പങ്കുണ്ടെന്നാണ് അനുഷ്‌ക പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക