Image

മെല്‍ബണില്‍ സൂപ്പര്‍ മെഗാ ഹിറ്റ് നാടകം 'ഇമ്മിണി ബല്യ ഒന്ന്’

Published on 12 August, 2017
മെല്‍ബണില്‍ സൂപ്പര്‍ മെഗാ ഹിറ്റ് നാടകം 'ഇമ്മിണി ബല്യ ഒന്ന്’
 
മെല്‍ബണ്‍: മെല്‍ബണില്‍ കലയുടെ പുതുവസന്തം വിരിയിച്ച് മെല്‍ബണ്‍ സൗത്ത്ഈസ്റ്റില്‍ അനു ജോസ് സംവിധാനം ചെയ്ത അരങ്ങേറിയ സൂപ്പര്‍ ഡ്യൂപ്പര്‍ നാടകം 'ഇമ്മിണി വല്യ ഒന്ന്’ ഒക്ടോബര്‍ 22ന് (ഞായര്‍) അരങ്ങേറും. പെനോള കത്തോലിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് തീയേറ്ററില്‍ വൈകുന്നേരം ആറിനാണ് പരിപാടി.

നാടകത്തിന് രൂപം നല്‍കിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും സംവിധാനം അനു ജോസും പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതവും ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നാടകത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി പ്രശസ്ത തീയേറ്റര്‍, ഡോക്യുമെന്ററി ഡയറക്ടര്‍ ഡോ. സാം കുട്ടി പട്ടംങ്കരി, സൗണ്ട് കണ്‍ട്രോള്‍ ആന്‍ഡ് ലൈറ്റിംഗ് നൈസണ്‍ ജോണ്‍, പരസ്യകല ആന്‍ഡ് കല സംവിധാനം മധു പുത്തന്‍പുരയില്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. 

പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത് ബഷീറായി സുനു സൈമണ്‍, കേശവന്‍ നായരായി അജിത് കുമാര്‍, സാറാമ്മയായി മിനി മധു, നാരായണിയുടെ ശബ്ദം നല്‍കിയ ബെനില അംബിക, ജയില്‍ വാര്‍ഡന്‍മാരായി വിമല്‍ പോള്‍ ജോബിന്‍ മാണി, ജയില്‍ പുള്ളികളായി ക്ലീറ്റസ് ആന്റണി, സജിമോന്‍ വയലുങ്കല്‍, ഷിജു ജബാര്‍, പ്രദീഷ് മാര്‍ട്ടിന്‍ എന്നിവര്‍ അരങ്ങു തകര്‍ത്തു. സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്ത നാടകം പുതിയ അനുഭവം ആയിരുന്നു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക