Image

മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയ സ്വദേശിക്ക്‌ 15 വര്‍ഷം തടവ്‌

Published on 05 March, 2012
മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയ സ്വദേശിക്ക്‌ 15 വര്‍ഷം തടവ്‌
ദുബായ്‌: സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായിരുന്ന മലയാളി യുവതിയെ ബലാല്‍സംഗം ചെയ്‌ത പാക്‌ യുവാവിന്‌ 15 വര്‍ഷം തടവ്‌. അതേ കമ്പനിയിലെ തൊഴിലാളിയായ പാകിസ്‌താനി യുവാവിന്‌ ദുബൈ അപ്പീല്‍ കോടതിയാണ്‌ തടവു ശിക്ഷ വിധിച്ചത്‌. പ്രാഥമിക കോടതി നല്‍കിയ അഞ്ചു വര്‍ഷ തടവ്‌ അപ്പീല്‍ കോടതി ഉയര്‍ത്തുകയായിരുന്നു.

2011 മാര്‍ച്ച്‌ മൂന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. അല്‍ഖൂസിലെ കമ്പനിയില്‍ എന്‍ജിനീയറായ യുവതിയെ ഓഫിസില്‍ മറ്റാരുമില്ലാത്ത സമയത്ത്‌ പാക്‌ സ്വദേശി മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതി ധരിച്ച ഷാള്‍ കൊണ്ട്‌ കൈകള്‍ പിന്നിലേക്ക്‌ ബന്ധിച്ച ശേഷമായിരുന്നു പീഡനം. യുവതി നല്‍കിയ പരാതിയില്‍ തൊട്ടടുത്ത ദിവസം പ്രതിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പ്രതിക്ക്‌ നല്‍കണമെന്നായിരുന്നു പബ്ലിക്‌ പ്രോസിക്യൂഷന്‍ വധശിക്ഷ ആവശ്യപ്പെട്ടത്‌. എന്നാല്‍, പ്രാഥമിക കോടതി അഞ്ചുവര്‍ഷം മാത്രമാണ്‌ ജയില്‍ ശിക്ഷ വിധിച്ചത്‌. ഇതിനെതിരെ ദുബൈ അല്‍ ഖബ്ബാന്‍ അഡ്വക്കറ്റ്‌സ്‌ ആന്റ്‌ ലീഗല്‍ കണ്‍സല്‍ട്ടന്റ്‌സ്‌ മുഖേന നല്‍കിയ അപ്പീലിലാണ്‌ കോടതി തടവ്‌ 15 വര്‍ഷമായി ഉയര്‍ത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക