Image

ഗോരഖ്‌പൂര്‍ ആശുപത്രിയില്‍ 3 കുഞ്ഞുങ്ങള്‍ കൂടി മരിച്ചു

Published on 13 August, 2017
ഗോരഖ്‌പൂര്‍ ആശുപത്രിയില്‍ 3 കുഞ്ഞുങ്ങള്‍ കൂടി മരിച്ചു

ലഖ്‌നൌ : ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂരില്‍ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ മരണം. മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന്‌ കുട്ടികളാണ്‌ മരിച്ചത്‌. ഓക്‌സിജന്‍ നിലച്ച സമയത്ത്‌ ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന കുട്ടികളാണ്‌ ഞായറാഴ്‌ച രാവിലെ മരിച്ചത്‌. ഇതോടെ ആറ്‌ ദിവസത്തിനിടെ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി.

അതിനിടെ മരിച്ച കുട്ടികളുടെ മൃതദേഹത്തോടും ആശുപത്രി അധികൃതര്‍ അനാദരവ്‌ കാണിച്ചതായി പരാതി ഉയര്‍ന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ്‌ അനുവദിച്ചില്ല.

 സമീപവാസികളുടെ ബൈക്കുകളിലും, റിക്ഷകളിലുമാണ്‌ രക്ഷിതാക്കള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്‌. ഞായറാഴ്‌ച ആയതിനാല്‍ ആംബുലന്‍സ്‌ ലഭ്യമല്ല എന്നാണ്‌ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികളാണ്‌ മരിച്ചവരില്‍ ബഹുഭൂരിപക്ഷവും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അഞ്ചുവട്ടം എംപിയായിരുന്ന ഗോരഖ്‌പുര്‍ മണ്ഡലത്തിലെ ബാബ രാഘവ്‌ദാസ്‌ മെഡിക്കല്‍ കോളേജില്‍ ആറുദിവസത്തിനിടെ 66 കുട്ടികളാണ്‌ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചത്‌




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക